തടയണ നിര്‍മാണം നിലച്ചു; വരള്‍ച്ചാഭീഷണിയില്‍ കര്‍ഷകര്‍
ബദിയഡുക്ക: നൂറോളം കര്‍ഷകര്‍ കാര്‍ഷികാവശ്യത്തിന് ജലം സംഭരിച്ചിരുന്ന പെരഡാല പുഴക്ക് കുറുകെ തടയണ നിര്‍മിക്കാത്തതുകാരണം പ്രദേശത്തെ കര്‍ഷകര്‍ വരള്‍ച്ചാ ഭീഷണി നേരിടുന്നു. വേനല്‍ക്കാലത്ത് പെരഡാല വരധായിനി പുഴക്കു കുറുകെ പരമ്പരാഗതമായി തടയണ കെട്ടിയാണ് വരള്‍ച്ചയെ കര്‍ഷകരും മറ്റും മറികടന്നിരുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് കര്‍ഷകരുടെ കൂട്ടായ്മയില്‍ മണ്ണും കല്ലും ഉപയോഗിച്ച് താല്‍ക്കാലിക തടയണ നിര്‍മിക്കുകയായിരുന്നു. കര്‍ഷകരുടെ കൂട്ടായ്മയില്‍ നിര്‍മിച്ചിരുന്ന തടയണകള്‍ക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍നിന്നു സബ്‌സിഡി നല്‍കിയിരുന്നു. എന്നാല്‍ തൊഴിലുറപ്പ് നിയമം നടപ്പായതോടെ തടയണ നിര്‍മാണത്തിനുള്ള സബ്‌സിഡി നിര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും തടയണ നിര്‍മാണം തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി നിര്‍മിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തടയണ നിര്‍മാണത്തില്‍ വിദഗ്ധരായ തൊഴിലാളികളെ ലഭിക്കാത്തതു കാരണം, നിര്‍മിച്ച തടയണകളില്‍ പലതും പാഴായി പോവുകയായിരുന്നു. ഇതുമൂലം കര്‍ഷകരില്‍ പലരും തടയണ നിര്‍മാണത്തില്‍നിന്നു പിന്തിരിഞ്ഞു. പെരഡാല ക്ഷേത്ര പരിസരത്തുള്ള പാലത്തിനു തടയണ നിര്‍മിച്ചാല്‍ നൂറോളം കര്‍ഷകരുടെ ഏക്കര്‍ കണക്കിനു കാര്‍ഷിക വിള ഭൂമിയിലേക്ക് ജലം ലഭിച്ചിരുന്നു. ഇതിനു പുറമെ പരിസര പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."