HOME
DETAILS

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് നടപ്പാക്കും: മുഖ്യമന്ത്രി

  
backup
March 05 2017 | 20:03 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%85%e0%b4%a1%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-8



കൊടകര: സിവില്‍ സര്‍വീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉടന്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കൊടകര മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ പുരോഗതിയിലേക്കുള്ള പാതയില്‍ സിവില്‍ സര്‍വീസിന്റെ പങ്ക് നിസ്തുലമാണ്. സിവില്‍ സര്‍വീസിനെ ജനോപകാരപ്രദമാക്കുകയെന്നതാണ് കെഎഎസുകൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രതിബദ്ധതയോടെ ജോലി ചെയ്യുന്ന ഒരുപാടുപേര്‍ സിവില്‍ സര്‍വീസിലുണ്ട്. അവരെ നന്ദിയോടെ സ്മരിക്കുന്നു. എന്നാല്‍ എല്ലാവരും അത്തരക്കാരല്ല.
ചില അനഭിലഷണീയ പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. സെക്രട്ടേറിയറ്റുമുതല്‍ വില്ലേജ് ഓഫീസുകള്‍ വരെ വ്യാപിച്ചു കിടക്കുന്നതാണ് സിവില്‍ സര്‍വീസ്.
ജനങ്ങളുടെ ആവശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിഹരിച്ചു നല്‍കണം. അഴിമതി ഏത് തലത്തിലെ ഉദ്യോഗസ്ഥരില്‍നിന്നുണ്ടായാലും വച്ചു പൊറുപ്പിക്കെല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അനര്‍ഹമായ കാര്യങ്ങള്‍ നേടുന്നതിന് ഉദ്യോഗസ്ഥരെ സമീപിക്കുമ്പോഴാണ് അഴിമതിയുണ്ടാകുന്നതെന്നും അര്‍ഹമായത് പൗരന്റെ അവകാശമാണെന്നും ജനം തിറിച്ചറിയണം.
ജനകീയാസൂത്രണ പദ്ധതിയില്‍ ഹരിതകേരളം മിഷനിലൂടെ ജനകീയ പങ്കാളിത്തത്തില്‍ ജലസ്രോതസുകള്‍ വീണ്ടെടുക്കണം. ഇതിനു നാട്ടുകാരുടെ സഹകരണമുണ്ടാകണം. ജൂണ്‍ അഞ്ചിനു സംസ്ഥാനത്തുടനീളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ ഭവന നിര്‍മാണ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കെട്ടിട സമുച്ചയത്തിന്റെ താക്കോല്‍ദാനം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.
ചാലക്കുടി തഹസില്‍ദാര്‍ പി.എസ്. മധുസൂദനന്‍ ഏറ്റുവാങ്ങി. വ്യവസായ-കായിക-യുവജന വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍, എഡിഎം സി.കെ. അനന്തകൃഷ്ണന്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി.വി. മോന്‍സി, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ഡിക്‌സണ്‍, കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ജസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബി.ഡി. ദേവസി എംഎല്‍എ സ്വാഗതവും കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദ് നന്ദിയും പറഞ്ഞു.
ബി.ഡി. ദേവസി എംഎല്‍എയുടെ 2013-14 വര്‍ഷത്തിലെ ആസ്തി വികസനഫണ്ടില്‍നിന്നും 2 കോടി രൂപ ചെലവഴിച്ചാണു കൊടകര മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago