HOME
DETAILS
MAL
കാരുണ്യ പാലിയേറ്റിവ് സഹായ സമിതി
backup
March 05 2017 | 20:03 PM
തുറവൂര്‍: പട്ടണക്കാട് കേന്ദ്രീകരിച്ച് കാരുണ്യ പാലിയേറ്റീവ് സഹായ സമിതി രൂപീകരിച്ചു.
രോഗബാധിതരും അശരണരും നിരാലംബരുമായവര്‍ക്കും കൈത്താങ്ങായി പ്രവര്‍ത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് എം.കെ ജയപാല്‍, ജനറല്‍ സെക്രട്ടറി ജോളി ബേബി, ചെയര്‍പേഴ്സണ്‍ ടി.എസ് ജാസ്മിന്, കോര്‍ഡിനേറ്റര്‍ എസ്.പി ശരണ്‍ എന്നിവര്‍ അറിയിച്ചു.കാരുണ്യയുടെ കീഴില്‍ 24 മണിക്കുറും ആംബുലന്‍സ് സര്‍വീസും ,സൗജന്യ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി വരുന്നു.
അഗതികള്‍ക്കും നിരാലംബര്‍ക്കും ഭവന നിര്‍മാണവും സംരക്ഷണവും കാരുണ്യ ഏറ്റെടുത്ത് പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നു .
അഗതികള്‍ക്കും നിരാലംബര്‍ക്കും സഹായം, 70 വയസ്സിന് മുകളില്ലള്ള വയോധികര്‍ക്കായി ഒരു പകല്‍ വീട് പദ്ധതി, അഗതികളായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."