HOME
DETAILS
MAL
'ഈ ഇന്ത്യ എന്റെ രാജ്യമല്ല': പോസ്റ്റര്‍ പതിച്ചതിന് എസ്.എഫ്.ഐയ്ക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലിസ്
backup
February 29 2020 | 12:02 PM
കണ്ണൂര്‍: സമകാലിക ഇന്ത്യന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിജ്ഞയുടെ പാരഡിയില്‍ പോസ്റ്റര്‍ പതിച്ച എസ്.എഫ്.ഐക്കെതിരെ കേസെടുത്ത് പൊലിസ്. തലശ്ശേരി ബ്രണ്ണന്‍ കോളജ്, മലമ്പുഴ ഐ.ടി.ഐ എന്നിവിടങ്ങളിലെ പോസ്റ്ററുകള്‍ക്കെതിരെയാണ് കേസ്.
തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പോസ്റ്റര്‍ പതിച്ചതിന് ധര്‍മടം പൊലിസ് സ്വമേധയാ ആണ് കേസെടുത്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്ന പ്രകോപനപരമായ പോസ്റ്റര്‍ പതിച്ചുവെന്നാരോപിച്ചാണ് കേസ്. പോസ്റ്റര്‍ പൊലിസെത്തി നീക്കം ചെയ്യുകയുമുണ്ടായി.
മലമ്പുഴ ഐ.ടി.ഐയിലും ഇതേ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. ഈ സംഭവത്തില്‍ മലമ്പുഴ ഐ.ടി.ഐയിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി സുജിത്, പ്രസിഡന്റ് ജിതിന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. എ.ബി.വി.പിയുടെ പരാതിയിലാണ് ഈ കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."