HOME
DETAILS

പൗരത്വാന്വേഷണത്തിലെ യുക്തിയും ധര്‍മവും

  
backup
March 01 2020 | 01:03 AM

post-caa-musthafal-faizy-2020

 

വ്യാസമഹര്‍ഷി എഴുതിയ മഹാഭാരത കഥയിലെ ജ്യേഷ്ഠാനുജരാണ് യഥാക്രമം ധൃതരാഷ്ട്രരും പാണ്ഡുവും. ഗാന്ധാരിയില്‍ ജനിച്ച ദുര്യോധനന്‍ അടക്കമുള്ള നൂറു പേര്‍ 'കൗരവര്‍' എന്നറിയപ്പെടുന്നു. കുന്തീദേവിയില്‍ ജനിച്ചവരാണ് പഞ്ചപാണ്ഡവന്മാര്‍. അഥവാ യുധിഷ്ഠിരന്‍, ഭീമന്‍, അര്‍ജുനന്‍, നകുലന്‍, സഹദേവന്‍ എന്നിവര്‍. ഇവര്‍ പാണ്ഡുവിന്റെ മക്കളായതാണ് പേരിനു കാരണം. രണ്ടു വിഭാഗവും കുരുവംശരാണെങ്കിലും 'കൗരവര്‍' എന്നു പറയപ്പെടുന്നത് ധൃതരാഷ്ട്ര പുത്രന്മാരാണ്.


ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ ഹിന്ദു തീര്‍ഥാടന കേന്ദ്രമായ കുരുക്ഷേത്രത്തില്‍ രണ്ടു വിഭാഗവും ഏറ്റുമുട്ടി. ഡല്‍ഹിക്കും അംബാലയ്ക്കുമിടയിലെ താനേശ്വര്‍ പട്ടണത്തിനടുത്തായിരുന്നു സംഘട്ടനം. പാണ്ഡവനായ യുധിഷ്ഠിരന്‍ കൗരവരോട് ചൂതുകളിയില്‍ തോറ്റപ്പോള്‍ കൗരവനായ ദുശ്ശാസന്‍ വിജയം ആഘോഷിച്ചത് പഞ്ചപാണ്ഡവരുടെ ഭാര്യയായ പാഞ്ചാലിയെ മുടിപിടിച്ച് വസ്ത്രാക്ഷേപം ചെയ്തു കൊണ്ടായിരുന്നു. ഇതാണ് ഏറ്റുമുട്ടലിനു കാരണമായത്. ഈ യുദ്ധത്തില്‍ കൗരവര്‍ നൂറു പേരും മരിച്ചുവീണു. സത്യത്തിനും ധര്‍മത്തിനും നിലകൊള്ളുന്ന ന്യൂനപക്ഷത്തെ അക്രമംകൊണ്ട് ജയിച്ചടക്കാനാകില്ലെന്നതിന്റെ ഇന്ത്യന്‍ ഉദാഹരണമാണിത്. പക്ഷേ, സ്വന്തം പിതൃവ്യ പുത്രന്മാരുമായുള്ള യുദ്ധം അര്‍ജുനന് ആദ്യം ഉള്‍ക്കൊള്ളാനായില്ല. അദ്ദേഹം മടിച്ചുനിന്നു. അപ്പോഴാണ് ശ്രീകൃഷ്ണന്‍ ഇങ്ങനെ ഉപദേശിക്കുന്നത്. 'സ്ത്രീയുടെ പരിശുദ്ധിയും മഹത്വവും സംരക്ഷിക്കുക നമ്മുടെ ലോകത്തിന്റെ ധര്‍മമാണ്. ധര്‍മം സ്ഥാപിക്കാന്‍ അവരോട് യുദ്ധം ചെയ്‌തേ പറ്റൂ'. ഇതാണ് ഗീതോപദേശമെന്ന പേരില്‍ പിന്നീട് അറിയപ്പെട്ടത്. ഈ പാരമ്പര്യവും ഗീതോപദേശവും ഉയര്‍ത്തിക്കാണിക്കുന്നവര്‍ പെണ്‍കുട്ടികളെ ബലാത്സംഘം ചെയ്ത് കൊല്ലുന്നതിനെതിരേ ഏതു യുദ്ധമാണ് നാം നയിക്കേണ്ടത്


ഒന്‍പതു മാസം ഗര്‍ഭിണിയായ കൗസര്‍ ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത് വയറുകീറി കുട്ടിയെ വലിച്ചെടുത്ത് തീവച്ചു കൊന്നവരെ നേരിടാന്‍ ഇന്ന് അര്‍ജുനനും കൃഷ്ണനുമില്ലല്ലോ. ഇറാന്‍ സ്വദേശിനിയാണ് കൗസര്‍ ബാനു. ഗുജറാത്തിലെ ഇന്ത്യന്‍ പൗരനാണ് ഭര്‍ത്താവ്. വിദേശികളായ മുസ്‌ലിംകളെ പുറത്താക്കുകയോ ചുട്ടുകരിക്കുകയോ വേണമെന്നാണ് പാഞ്ചാലിയെ പീഡിപ്പിച്ച ദുശ്ശാസനന്മാരുടെ ശാസന. പൗരത്വ നിയമ ഭേദഗതിയാണ് ഇവിടെ ചൂതുകളി. നിയന്ത്രിക്കുന്നത് സുപ്രിംകോടതിയും. നമുക്ക് നീതി ലഭിക്കുമെന്നു മുസ്‌ലിംകള്‍ വിചാരിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, കോടതി നിയന്ത്രിക്കുന്നത് കൃഷ്ണനോ ഗീതോപദേശമോ അല്ലല്ലോ. ഭരണഘടന മാത്രമാണ് അഭയം. എങ്കിലും അതിന്റെ വ്യാഖ്യാനം വഴിതെറ്റിയാല്‍ രക്ഷയില്ല.


പ്രതിഷേധ പരിപാടികള്‍ പലതിലും നാം ഭരണഘടനയുടെ ആമുഖം വായിച്ചു. അതും വ്യാഖ്യാന വിധേയമാണ്. 'നാം, അതായത് ഇന്ത്യന്‍ ജനങ്ങള്‍ എന്നതിന്റെ അര്‍ഥവും വ്യാഖ്യാനവുമെന്ത് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയിലുള്ളവര്‍, പുരാതനമായി ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവര്‍, നേരത്തെ ഉള്ളവരും പിന്നെ വന്നുചേര്‍ന്നവരും' തുടങ്ങി അനേകം വ്യാഖ്യാനങ്ങള്‍ക്കു വിധേയമാണിത്. ഇതില്‍ രണ്ടാം വ്യാഖ്യാനമാണ് കോടതി അംഗീകരിക്കുന്നതെങ്കില്‍ കാര്യം പ്രശ്‌നം തന്നെ. ജനാധിപത്യത്തിന്റെ ഒരു വ്യാഖ്യാനം 33 ശതമാനമാണെന്ന് ഇന്നു രാജ്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എങ്കില്‍ ഭരണഘടനയില്‍ ജനാധിപത്യം, മതേതരത്വം, സ്ഥിതിസമത്വം എന്നീ കസര്‍ത്തുകള്‍ക്കെന്തു പ്രസക്തി പക്ഷേ, ലോകോത്തര ഭരണഘടനയാണ് നമ്മുടേത്. പാലില്‍ പാഷാണം പകര്‍ന്നാല്‍ എന്തു ചെയ്യും


പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധങ്ങള്‍ തുടരട്ടെ. സംസ്ഥാന സര്‍ക്കാരുകള്‍, വിശിഷ്യാ കേരളം ഇപ്പോള്‍ അടിയന്തരമായി എന്താണു ചെയ്യേണ്ടതെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പൊതുസമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഥവാ ഇപ്പോള്‍ കേരളത്തില്‍ ജീവിക്കുന്നവരുടെയെല്ലാം മാതാപിതാക്കളുടെയും മാതാമഹി പിതാമഹന്മാരുടെയും ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ കുടുംബത്തിനും നല്‍കുക. ഇതു കുടുംബത്തിന്റെ സത്യവാങ്മൂലമാകാം. പഴയ പുസ്തകങ്ങളിലെ ദ്രവിച്ച രേഖകള്‍ ഇവിടെ ആവശ്യമില്ല. പല സ്‌കൂളുകളിലും ഓഫിസുകളിലും രജിസ്റ്ററുകള്‍ തുരുമ്പു പിടിച്ചിട്ടുണ്ട്. ചിലത് കാണാനില്ല. നഗരസഭകളില്‍പോലും ജനന, മരണ രജിസ്റ്ററുകള്‍ സാധാരണമായത് എണ്‍പതുകള്‍ക്കു ശേഷമാണ്. അതിനു മുന്‍പ് സര്‍ക്കാര്‍ ജോലിക്കാരുടേതും വിദേശ യാത്രികരുടേതും മാത്രമാണ് നിര്‍ബന്ധപൂര്‍വം രജിസ്റ്റര്‍ ചെയ്തിരുന്നത്.


ആധാര്‍, ഐ.ഡി, പാന്‍ കാര്‍ഡുകളൊന്നും പൗരത്വത്തിനു തെളിവല്ലെന്നു പറയുമ്പോള്‍ ഓരോ സംസ്ഥാനവും നല്‍കുന്ന ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ തള്ളിക്കളയാന്‍ ആര്‍ക്കുമാകില്ല. ഇതു സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിക്കുന്നില്ലെങ്കില്‍ മോദി-ഷാമാരുടെ ഡി.എന്‍.എ പരിശോധിക്കേണ്ടി വരും. എങ്കില്‍ മധ്യ പൗരസ്ത്യദേശത്തുനിന്നോ, മധ്യ യൂറോപില്‍നിന്നോ, അതുമല്ലെങ്കില്‍ ധ്രുവപ്രദേശങ്ങളില്‍നിന്നോ ആദ്യം കുടിയേറിയ വിദേശികളുടെ സന്താനങ്ങളാകും അവര്‍. ആദ്യം വന്നവര്‍ ആദ്യം പോകണമെന്നത് ന്യായമാണല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago