ആന്‍ലിയയുടെ മരണം; ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി
ചാവക്കാട്: ക്രൈംബ്രാഞ്ച് ടീം കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ നഴ്‌സ് ആന്‍ലിയയുടെ ഭര്‍ത്താവ് വി.എ ജസ്റ്റീനുമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ആഗസ്റ്റ് 25ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണാതായ ആന്‍ലിയയുടെ മൃതദേഹം ആഗസ്റ്റ് 28ന് ആലുവക്ക് സമീപം പെരിയാര്‍ പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. നഴ്‌സ് ആന്‍ലിയയുടെ (26) മരണം ദുരൂഹമാണെന്ന മാതാപിതാക്കളായ ഫോര്‍ട്ടു കൊച്ചി നസ്രേത്ത് പാലക്കല്‍ ഹൈജിനസ് (അജി പാലക്കല്‍), ഭാര്യ ലീല എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നത്. ആന്‍ലിയയെ കാണാതായത് സംബന്ധിച്ച് ഭര്‍ത്താവ് തൃശൂര്‍ മുല്ലശ്ശേരി അന്നകര വി.എം ജസ്റ്റിന്‍ (29) തൃശൂര്‍ റെയില്‍വേ പൊലിസിലും പരാതി നല്‍കിയിരുന്നു. ഗുരുവായൂര്‍ എ.സി.പി ശിവദാസനായിരുന്നു കേസ് അന്വേഷണ ചുമതല. എന്നാല്‍ കേസന്വേഷണം ഇഴയുന്നുവെന്നും ലോക്കല്‍ പൊലിസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും അവരില്‍ നിന്ന് അന്വേഷണം മാറ്റണമെന്നും കാണിച്ച് ഹൈജിനസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഏറെ കാലം ജിദ്ദയിലായിരുന്ന ഹൈജിനസും ഭാര്യയും മകളുടെ മരണത്തോടെ പ്രവാസ ജീവിതം മതിയാക്കി കൊച്ചിയിലെത്തി. കേസിനു വേണ്ടിയുള്ള രണ്ടാംഘട്ട പോരാട്ടത്തിനു തയാറെടുക്കുന്നതിനിടയിലാണ് കഴിഞ്ഞ 19ന് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. തൃശൂര്‍ ക്രൈം എസ്.പി. കെ. സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി വി.എ ഉല്ലാസാണ് കേസ് അന്വേഷിക്കുന്നത്. സി.ഐ രാജേഷ് കെ. മേനോന്‍, എസ്.ഐ ശങ്കരന്‍കുട്ടി എന്നിവരാണ് കേസന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍. ലോക്കല്‍ പൊലിസ് അന്വേഷണത്തില്‍ ഒളിവിലാണെന്ന് പറഞ്ഞ ജസ്റ്റിന്‍ മാത്യു അന്ന് തന്നെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് പരാജയപ്പെട്ടതോടെ ചാവക്കാട് കോടതിയില്‍ കീഴടങ്ങുകയും ചെയ്തു. കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജസ്റ്റിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ട് ദിവസത്തെ തെളിവെടുപ്പിനൊടുവില്‍ ഇയാളെ തിരികെ കോടതിയിലെത്തിച്ചു. കേസന്വേഷണം സംബന്ധിച്ച വിവരങ്ങള്‍വിശദമാക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."