കോളനിക്ക് ഭീഷണിയായി ക്വാറികള്‍
മംഗലംഡാം: ഒടുകൂര്‍ നാലുസെന്റ് കോളനിയുടെ ഇരുഭാഗത്തുമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ക്വാറികള്‍ കോളനിയുടെ സുരക്ഷക്ക് ഭീഷണിയാകുന്നു. ക്വാറികളില്‍ പാറ പൊട്ടിക്കുമ്പോള്‍ ഭയങ്കരമായ ശബ്ദവും പ്രകമ്പനവും ഉണ്ടാകുന്നു. പാറകള്‍ പൊട്ടിക്കുന്നത് കോളനിയുടെ സമീപത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
ഈ നില തുടര്‍ന്നാല്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നാണ് ഇവരുടെ ഭയം. ഇപ്പോള്‍ തന്നെ പാറ പൊട്ടിക്കുന്നതിന്റെ ശക്തിക്ക് ആനുപാതികമായി ചില സമയങ്ങളില്‍ വീടിനകത്തുള്ള പാത്രങ്ങളും മറ്റും ഇളകി വീഴുന്നുണ്ട്.
കൂടാതെ കോളനിക്കാര്‍ അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നമാണ് പൊടിപടലങ്ങള്‍. ഇത് പലപ്പോഴും ചൊറിച്ചലും അലര്‍ജി പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നു. പൈപ്പ് വെള്ളം യഥേഷ്ടം ലഭിക്കുന്നുണ്ടെങ്കിലും കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള ശുദ്ധജലത്തിന് സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലുള്ള കിണറാണ് കോളനിക്കാര്‍ ആശയിക്കുന്നത്. ഇതാണെങ്കില്‍ കോളനിയില്‍നിന്നും വളരെ ദൂരെയാണ്. ഏകദേശം 42 വീടുകളാണ് ഈ കോളനിയില്‍ നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."