HOME
DETAILS
MAL
ലൈഫ് മിഷന്‍ രണ്ടുലക്ഷം വീടുകള്‍ നാടിന് സമര്‍പ്പിച്ചു അര്‍ഹതയുള്ളവര്‍ക്ക് ഇനിയും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി
backup
March 01 2020 | 03:03 AM
തിരുവനന്തപുരം: അര്‍ഹതാപട്ടികയില്‍ സാങ്കേതികകാരണങ്ങളാല്‍ പെടാതെ പോയവരുടെ അര്‍ഹത പരിശോധിച്ച് വീട് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ലൈഫ് മിഷന്‍ വഴി രണ്ടു ലക്ഷം വീട് പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതി വഴി വീട് നല്‍കുന്നത് ഇവിടെ പൂര്‍ണമാകുന്നില്ല. നേരത്തെ നിശ്ചയിച്ച അര്‍ഹതാ ലിസ്റ്റില്‍പ്പെട്ടവരാണ് മൂന്നുഘട്ടങ്ങളായി ഉള്‍പ്പെട്ടത്. സാങ്കേതികപ്രശ്‌നങ്ങളാല്‍ ആ ഘട്ടത്തില്‍ അര്‍ഹതാലിസ്റ്റില്‍പ്പെടാത്തവരുണ്ട്. ഇവര്‍ക്കായി വീണ്ടും അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. അര്‍ഹതയുള്ളവരുടെ ലിസ്റ്റ് തയാറാക്കുന്നതിനും ഭവനം നല്‍കുന്നതിനുമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈഫ് പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മന്ത്രിമാരായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ.കെ. ബാലന്‍, കെ. രാജു, മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എമാരായ സി. ദിവാകരന്‍, ബി. സത്യന്‍, സി.കെ. ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, വി.കെ. പ്രശാന്ത്, ആസൂത്രണ ബോര്‍ഡംഗം ഡോ: കെ.എന്‍. ഹരിലാല്‍, നവകേരളം കര്‍മപദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, സര്‍ക്കാര്‍ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്ത്, തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."