എ.ബി.സി പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി
കോഴിക്കോട്: വര്‍ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിനായി കോഴിക്കോട് കോര്പറേഷന് നടപ്പാക്കുന്ന എ.ബി.സി പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. റെയില്‍വേ കോളനി പരിസരത്താണ് വന്ധ്യംകരണ ക്യാംപും പ്രതിരോധ കുത്തിവയ്പും നടക്കുന്നത്.
മൂന്നു ദിവസത്തെ ക്യാംപിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിച്ചു. ക്യാംപില്‍ നൂറോളം നായകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനാണ് ലക്ഷ്യമിടുന്നത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സര്‍ജറി വിഭാഗത്തിലെ പ്രൊഫസര്‍ ശ്യാം വേണു ഗോപാലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.സി രാജന് അധ്യക്ഷനായി.
ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ഡോ. കെ.കെ ബേബി, കെ.വി ബാബുരാജ്, എം.സി അനില്‍കുമാര്‍, പി.എം നിയാസ്, ബിജുലാല്‍, നമ്പിടി നാരായണന്, പി.പി കണാരന്, ഡോ. കെ മാധവന്, പി.ടി എസ് ഉണ്ണി, ജനാര്ദനന് , ഡോ. വത്സല , ജോസഫ് മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."