അയോധ്യ കേസില്‍ 24 മണിക്കൂര്‍ തന്നാല്‍ പരിഹാരം ഉണ്ടാക്കിത്തരാമെന്ന് യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കണമെന്ന് സുപ്രീം കോടതിയോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസ്
തങ്ങള്‍ക്കു വിട്ടുതന്നാല്‍ 24 മണിക്കൂറുകൊണ്ട് പരിഹാരം ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. പറ്റില്ലങ്കില്‍ പ്രശ്നം ഞങ്ങള്‍ക്കു വിട്ടുതരിക.
രാമജന്മഭൂമി തര്‍ക്കം ഞങ്ങള്‍ 24 മണിക്കൂര്‍ കൊണ്ട് പരിഹരിക്കാം' എന്നുമാണ് അദ്ദേഹം പറഞ്ഞത്. അനാവശ്യമായ കാലതാമസം ജനങ്ങളുടെ ക്ഷമ നശിപ്പിക്കും.രാമക്ഷേത്രം ജനങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച പ്രശ്നം ആയതിനാല്‍ പെട്ടെന്ന് പരിഹാരം കാണണം.
കോടതി അടക്കമുള്ള സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ഇല്ലാതാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.അയോധ്യ പ്രശ്നം പരിഹരിക്കപ്പെടണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമില്ല. അയോധ്യ പ്രശ്നം പരിഹരിക്കപ്പെടുകയും മുത്തലാഖ് തടയുന്ന നിയമം നിലവില്‍വരികയും ചെയ്താല്‍
പ്രീണന രാഷ്ട്രീയം ഇന്ത്യയില്‍ എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഗാന്ധി കുടുംബമാണ് പാര്‍ട്ടി. അവര്‍ക്ക് ഗാന്ധി കുടുംബത്തിനപ്പുറത്തേക്ക് നോക്കാന്‍ കഴിയില്ല. പ്രിയങ്കയെ ഇറക്കിയത് ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."