HOME
DETAILS

ദൈവദര്‍ശനം വാഗ്ദാനം ചെയ്ത് വിധവയില്‍ നിന്ന് 27 കോടി രൂപ തട്ടി; നാലു പേര്‍ അറസ്റ്റില്‍

  
backup
March 01 2020 | 05:03 AM

man-cons-woman-of-property-worth-rs-27-crore-flees

ബംഗളുരു: ദൈവദര്‍ശനം വാഗ്ദാനം ചെയ്ത് വിധവയില്‍ നിന്ന് 27 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ നാലു പേര്‍ അറസ്റ്റില്‍. ബംഗളുരു രാമമൂര്‍ത്തിനഗര്‍ എന്‍ആര്‍ഐ ലേഔട്ട് സ്വദേശി ഗീത(48)യാണു തട്ടിപ്പിനിരയായത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് നാലു പേരെ അറസ്റ്റ് ചെയ്തു.

2009ലാണ് ഗീതയുടെ ഭര്‍ത്താവ് മരിച്ചത്. ഇതിനു ശേഷം കുടുംബത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടെ, 2014-ല്‍ ഒരു സുഹൃത്തുവഴിയാണു പ്രധാനപ്രതി നാഗരാജിനെ പരിചയപ്പെട്ടതെന്നും യുവതി പരാതിയില്‍ പറയുന്നു.

താന്‍ ഒരു ക്ഷേത്രത്തില്‍ കര്‍മിയാണെന്നും തനിക്കു ദൈവദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന വിധത്തില്‍ ഇടപെടല്‍ നടത്തിയ നാഗരാജ് ഗീതയുടെ വീട്ടില്‍ ഒട്ടേറെ പൂജകള്‍ നടത്തി. പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ തനിക്കും മൂന്നു മക്കള്‍ക്കും ജീവഹാനി വരെ സംഭവിക്കുമെന്ന് പറഞ്ഞ ഇയാളുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം ഉടമസ്ഥതയിലുള്ള ഒട്ടേറെ ഭൂമി ഇവര്‍ വില്‍പ്പന നടത്തി.

കമ്മിഷനു പുറമേ അഞ്ചു കോടി രൂപയും മൂന്നു കിലോ സ്വര്‍ണാഭരണങ്ങളും ഇയാള്‍ വാങ്ങി. പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുകഴിഞ്ഞാല്‍ പണം തിരികെ നിങ്ങളുടെ കൈയ്യില്‍തന്നെ എത്തുമെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നും ഗീതയുടെ പരാതിയില്‍ പറയുന്നു.

അടുത്തിടെ നിലവില്‍വന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണു പൊലിസ് കേസെടുത്തത്. ദേവരാജ്, സായി കൃഷ്ണ, പെരുമാള്‍, മഞ്ജു എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി നാഗരാജ് ഒളിവിലാണ്. ഇയാളുടെ വീ്ട്ടില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago