HOME
DETAILS

സൗഹൃദത്തിന്റെ കരുതൽ തീർത്തു സഊദിയിൽ വിവിധയിടങ്ങളിൽ മനുഷ്യ ജാലിക സംഘടിപ്പിച്ചു  

  
backup
January 27 2019 | 11:01 AM

human-wall-at-saudi-different-place
 
റിയാദ്: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സമസ്ത കേരള വിദ്യാർഥി ഫെഡറേഷൻ സംഘടിപ്പിച്ച മനുഷ്യ ജാലിക സഊദിയിലും വ്യാപകമായി ജാലിക തീർത്തു. സമസ്തയുടെ സഊദി പോഷക സംഘടനായ സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ (എസ് ഐ സി) നേതൃത്വത്തിൽ വിവിധ സെൻട്രൽ, യൂണിറ്റ് തലങ്ങളിലായി ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിലാണ് മനുഷ്യ ജാലിക തീർത്തത്. 
 
റിയാദ് 
 
 
        റിയാദിൽ ബത്ഹ ക്‌ളാസ്സിക്  സംഘടിപ്പിച്ച പരിപാടി എസ് ഐ സി നാഷണൽ കമ്മിറ്റി ചെയർമാൻ അബൂബക്കർ ഫൈസി ചെങ്ങമ്മനാട് ഉത്‌ഘാടനം ചെയ്തു. നാം പ്രകോപനങ്ങൾക്കു അടിപ്പെടാതെ രാജ്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കണം എന്ന സന്ദേശമാണ് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിലൂടെ മനുഷ്യ ജാലിക നകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഹാഫിള് ഷക്കീർ ഹൈതമി കീച്ചേരി പ്രമേയ പ്രഭാഷണം നടത്തി. ഇന്ത്യ നമ്മുടേത് കൂടിയാണ്. ഏറ്റവും നല്ല ലിഖിത ഭരണഘടനയുള്ള ഇന്ത്യയിൽ സുരക്ഷിത മായാണ് നമ്മൾ ജീവിക്കുന്നത്. ഈ ഭരണഘടന നില നിൽക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് എല്ലാ ഇന്ത്യൻ പൗരന്മാരും ചെയ്യേണ്ടതെന്ന് പ്രമേയ പ്രഭാഷണം അദ്ദേഹം ഉണർത്തി. ദേശീയോദ്ഗ്രഥന ഗാനം അബ്ദുൾറഹ്മാൻ ഹുദവി, അനീസ് അശ്‌റഫി എന്നിവർ ആലപിച്ചു. സലിം വാഫി മൂത്തേടം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, വിവിധ സംഘടനാ പ്രതിനിധികളായ അഡ്വ. അനീർ ബാബു (എൻ. ആർ.കെ ), സത്താർ താമരത് (കെഎംസിസി), അഭിലാഷ്കണ്ണൂർ (ഒഐസിസി), സുലൈമാൻ ഹുദവി (മലയാളം ന്യൂസ്), ബഷീർ സുള്ള്യ (എസ് കെ എസ് എസ് എഫ് കർണ്ണാടക) എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് സൈദലവിഫൈസി അധ്യക്ഷത വഹിച്ചു.
 
ജിദ്ദ 
 
 

      ഷറഫിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സമസ്ത ഇസ്ലാമിക സെന്റര് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല  തങ്ങൾ മേലാറ്റൂർ  ഉത്ഘാടനം ചെയ്തു.  വ്യത്യസ്ത മത-ജാതി  വിഭാഗങ്ങൾ സൗഹൃദത്തോടെ ജീവിക്കുന്ന ഇന്ത്യയെ മതത്തിന്റെ പേരിൽ വിഭജിക്കാൻ ഫാസിസ്റ്റു ഭരണ കൂടം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയത എന്ന വെല്ലുവിളിയെ മത സൗഹാർദ്ദത്തിലൂടെ ചെറുക്കാൻ രാജ്യത്തെ മുഴുവൻ പൗരന്മാരെയും പ്രാപ്തമാക്കുക എന്നതാണ് മനുഷ്യ ജാലിക സമൂഹത്തിനു നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.  മുസ്തഫ ഹുദവി കൊടക്കാട് പ്രമേയ പ്രഭാഷണം നടത്തി.
       വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു റഫീഖ് പത്തനാപുരം , ഇബ്രാഹിം ശംനാട്‌, മുസ്തഫ വാക്കാലൂർ, ഉസ്മാൻ ഇരിങ്ങാട്ടിരി, നാസർ വെളിയങ്കോട്, സവാദ് പേരാമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു.
സി. എച്. നാസർ, സൽമാൻ എന്നിവർ മനുഷ്യ ജാലിക ഗാനം ആലപിച്ചു.
അബ്ദുറഷീദ് മണിമൂളി ഖിറാഅത് നടത്തി.
അബ്ദുറഹ്‍മാൻ അയക്കോടൻ സ്വാഗതവും മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
 
ദമാം 
 
 
 
    ദമാമിൽ നടന്ന മനുഷ്യ ജാലികയിൽ അൽഹസ ഹുദ അൽ നൂർ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യ പ്രഭാഷണം നടത്തി. ദമാം ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ സുനിൽ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. മൻസൂർ ഹുദവി പ്രതിജ്ഞക്ക് നേതൃത്വം നൽകി. ബാസിത് പട്ടാമ്പി, അഷ്‌റഫ്‌ അശ്‌റഫി, ഗഫൂർ തെങ്കര മനുഷ്യ ജാലിക ഗാനം അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഖാദർ ചെങ്കള (കെ എം സി സി), ഹനീഫ റാവുത്തർ (ഒ ഐ സി സി), ഷാജി മതിലകം (നവയുഗം), അഷ്‌റഫ്‌ ആളത്ത്,  സാജിദ് ആറാട്ടുപുഴ എന്നിവർ സംസാരിച്ചു. സുബൈർ അൻവരി, മുസ്തഫ ദാരിമി ദുആക്ക് നേതൃത്വം നൽകി. ബഷീർ ബാഖവി സ്വാഗതവും മാഹിൻ വിഴിഞ്ഞം നന്ദിയും പറഞ്ഞു. 
 
ജുബൈൽ 
 
 
      ജുബൈൽ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടന്ന മനുഷ്യ ജാലികയിൽ പ്രസിഡന്റ് സുലൈമാൻ ഖാസിമി അധ്യക്ഷത വഹിച്ചു. ടി കെ എം റാഫി ഹുദവി ഉദ്ഘാടനം ചെയ്തു.  നൗഷാദ് കെ എസ് പുരം പ്രമേയ പ്രഭാഷണം നടത്തി. ശിഹാബുദ്ധീൻ ബാഖവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാബിത് ചീക്കോട് ജാലികാ ഗാനം അവതരിപ്പിച്ചു. മനാഫ് മാത്തോട്ടം സ്വാഗതവും റിയാസ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു. 
 
ഖതീഫ് 
 
 
 
     ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എസ് ഐസി ഖത്തീഫ്സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക കെഎംസിസി കിഴക്കൻ പ്രവിശ്യ ട്രഷറർ സിപി ശരീഫ് ഉൽഘാടനം ചെയ്തു. ഹംസ ഫൈസി റിപ്പൺ അധ്യക്ഷത വഹിച്ചു. അഹമ്മദ് നിസാമി സത്യപ്രതിജ്ഞക്ക് നേതൃത്വം നൽകി. നൗഷാദ് കെ എസ് പുരം പ്രമേയ പ്രഭാഷണം നടത്തി. ഹംസം തൃക്കട്ടീരി,  ഇഖ്ബാൽ ഫൈസി സംസാരിച്ചു.
സിദ്ദീഖ് കണിയാപുരം ദേശീയോദഗ്രഥന ഗാനം ആലപിച്ചു. സയ്യിദ് ജഅ്ഫർ തങ്ങൾ ഉപഹാര സമർപ്പണം നടത്തി. മുഷ്താഖ് പേങ്ങാട് സ്വാഗതവും അസീസ് കാരാട് നന്ദിയും പറഞ്ഞു.

 

അല്‍ഖോബാര്‍

 

സമസ്ത ഇസ്‌ലാമിക് സെന്റര്‍ അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ സമ്മേളനം ' ഇന്ത്യ രാജ്യത്ത് നിലവിലുള്ള ഭരണഘടനയും പൗരന്മാരുടെ മൗലികാവകാശവും സംരക്ഷിക്കാന്‍ സഹോദര മതവിഭാഗത്തോടപ്പം സൗഹൃദം ഊട്ടിയുറപ്പിക്കണമെന്നും മതവിദ്വേഷവും ശത്രുതയും ഉണ്ടാക്കാന്‍ കാരണമാകുന്ന പ്രവര്‍ത്തനങ്ങളില്‍ അകന്ന് നിന്ന് സൗഹൃദത്തിന്റെ മരം നട്ടു പിടിപ്പിച്ച് ഭാവിയിലെ ഇന്ത്യ ആശങ്കയില്‍ നിന്നും ഫാഷിസത്തില്‍ നിന്നും മുക്തമാക്കാന്‍ പ്രയത്‌നിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു .

സമസ്ത ഇസ്‌ലാമിക് സെന്റര്‍ അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ നാസര്‍ ദാരിമി അധ്യക്ഷ വഹിച്ച പരിപാടി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ഇസ്‌ലാമിക് സെന്റര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫവാസ് ഹുദവി പ്രമേയ പ്രഭാഷണം നടത്തി, നൗഫല്‍ മാവൂര്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, സജീര്‍ അസ്അദി ദേശീയോദ്ഗ്രഥന ഗാനം ആലപിക്കുകയും ചെയ്തു.

കെ. എം.സി.സി പ്രതിനിധി അഷ്‌റഫ് ആളത്ത്, ഒ. ഐ.സി.സി പ്രതിനിധി സക്കീര്‍ പറമ്പില്‍, മീഡിയ പ്രതിനിധി മുജീബ് കളത്തിങ്കല്‍, അബ്ദുല്‍ അസീസ് റഫാ ഹോസ്പിറ്റല്‍ മാനേജര്‍ പരിപാടിയില്‍ ആശംസയര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ പൂക്കാടന്‍ സ്വാഗതവും ട്രഷറര്‍ ഇഖ്ബാല്‍ ആനമങ്ങാട് നന്ദിയും രേഖപ്പെടുത്തി.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  22 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  22 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  22 days ago
No Image

നടന്‍ മേഘനാഥന്‍ അന്തരിച്ചു

Kerala
  •  22 days ago
No Image

ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കല്‍ എറണാകുളം മോഡല്‍ കേരളമൊട്ടാകെ

Kerala
  •  22 days ago
No Image

എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയല്‍ ചെയ്യാം;  രാജ്യത്തെ ആദ്യ 24x7  ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചു

Kerala
  •  22 days ago
No Image

ഡിവൈ.എസ്.പി മാർക്കും എസ്.എച്ച്.ഒമാർക്കും ഇനി 'പൊലിസ് ഡ്രൈവറെ' തീരുമാനിക്കാം

Kerala
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago