റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ലീഡേഴ്‌സ് ക്യാമ്പ് സമാപിച്ചു
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി ജില്ലയിലെ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിച്ച 'സെൻസേഷനൽ 2020' ലീഡേഴ്‌സ് ക്യാമ്പ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉൽഘടനം ചെയ്തു. കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ എംപി മുഖ്യതിഥിയായിരുന്നു.
ഡൽഹിലെ തെരുവുകളിൽ സമാധാനപരമായി പൗരത്വ ദേദഗതി നിയമത്തിനെതിരെ സമരപോരാട്ടങ്ങൾ നടത്തിയ ഒരു മതവിഭാഗം ജന വിഭാഗങ്ങളെ നിഷ്കാശനം ചെയ്യാനുള്ള സർക്കാർ സ്‌പോൺസേർഡ് കലാപമാണ് അരങ്ങേറിയതെന്ന് ടി എൻ പ്രതാപൻ എം പി അഭിപ്രായപെട്ടു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു. സംഘടനാ സംഘാടനം എന്ന വിഷയത്തിൽ തിരൂരങ്ങാടി മുൻസിപ്പൽ ലീഗ് ട്രഷറർ റഫീഖ് പാറക്കൽ ക്ലാസ്സെടുത്തു.
ഗ്രേസ് പബ്ലിക്കേഷനും മലപ്പുറം ജില്ലാ കെഎംസിസി യും ചേർന്ന് പുറത്തിറക്കിയ ജി എം ബനാത് വാല ലോക സഭ പ്രഭാഷണങ്ങൾ ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരമായി ടി എൻ പ്രതാപൻ എം പി ക്ക് പന്നക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ കൈമാറി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട സ്വാഗതവും കുഞ്ഞിപ്പ തവനൂർ നന്ദിയും പറഞ്ഞു. കുഞ്ഞിമുഹമ്മദ് കാടാമ്പുഴ ഖിറാഅത്ത് നടത്തി.
കെഎംസിസി നേതാക്കൾ ആയ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, ഉസ്മാൻ അലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങങ്ങര,സത്താർ താമരത്ത്, ഷാഫി മാഷ് ചിറ്റത്തുപ്പാറ, അഷ്‌റഫ് കൽപകഞ്ചേരി, ഷാഫി മാഷ് കരുവാരകുണ്ട് പ്രസംഗിച്ചു. മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി മൂന്നു മാസക്കാലം നീണ്ടു നിൽക്കുന്ന 'ദി വോയേജ്- ഹോണറബിൾ എക്‌സിസ്റ്റൻസ് ' പ്രോഗ്രാമുകളുടെ ഭാഗമായാണ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്.
ഗ്രേസ് പബ്ലിക്കേഷൻ പുറത്തിറക്കിയ മുസ്‌ലിം ലീഗ് നേതാവ് കുട്ടി അഹമ്മദ് കുട്ടി രചിച്ച സമൂഹ നിർമ്മിതിയുടെ രാഷ്ട്രീയം എന്ന പുസ്തകം ഗൾഫ് തല പ്രകാശനം ടി എൻ പ്രതാപൻ എം പി റഫീഖ് പാറക്കലിന് നൽകി നിർവ്വഹിച്ചു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംങ്ങും ന്യൂ സഫ മക്ക ക്ലിനിക്കും ചേർന്ന് പരിരക്ഷ ആരോഗ്യ സംരക്ഷണ ദ്വൈവാര ക്യാമ്പയിൻ ബ്രോഷർ ടി എൻ പ്രതാപൻ എം പി, ന്യു സഫ മക്ക ക്ലിനിക് എം ടി വി എം അഷ്‌റഫ് ന് നൽകി നിർവ്വഹിച്ചു.
മുനീർ വാഴക്കാട്,അഷ്‌റഫ് മോയൻ, യൂനസ് കൈതക്കോടൻ, ഷാഫി ചിറ്റത്തുപാറ,യൂനസ് താഴേക്കോട്, ഹമീദ് ക്ലാരി,ഷരീഫ് അരീക്കോട്,റഫീഖ് മഞ്ചേരി, സിദ്ധീഖ് കോനാരി,ഇക്ബാൽ തിരൂർ, നവാസ് എം കെ, ബഷീർ ചുള്ളിക്കോട്,മൻസൂർ കണ്ടങ്കാരി, ഷബീറലി ജാസ്, ഫിറോസ് പള്ളിപ്പടി, വെൽഫെയർ വിംഗ് ഭാരവാഹുകളും നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."