HOME
DETAILS

മോദി സര്‍ക്കാര്‍ വന്നതോടെ രാജ്യത്തിന്റെ പുരോഗതി റിവേഴ്‌സ് ഗിയറിലായി: പി.കെ കുഞ്ഞാലിക്കുട്ടി

  
backup
January 27 2019 | 15:01 PM

modi-govt-under-rule-india-reverse-gear-spm-gulf

#ഉബൈദുല്ല റഹ്മാനി

മനാമ: കേരളത്തിലും കേന്ദ്രത്തിലും ശുഭവാര്‍ത്തകള്‍ക്കായി പ്രവാസികള്‍ കാത്തിരിക്കണമെന്ന് ബഹ്‌റൈനില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മന്‍മോഹന്‍ സിംഗ് സംസാരിക്കുന്നില്ലെന്നായിരുന്നു പരാതി. പക്ഷേ അദ്ദേഹം രാജ്യപുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. മന്‍മോഹന്റെ കാലത്ത് വലിയ ഒരു ശക്തിയായി മാറാനിരിക്കുകയായിരുന്നു രാജ്യം. മോദി സര്‍ക്കാര്‍ വന്നതോടെ അത് റിവേഴ്‌സ് ഗിയറിലായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ 40ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലും കേന്ദ്രത്തിലും ഭരണമാറ്റം ആഗ്രഹിക്കുന്നവരാണ് പ്രവാസികളെന്ന് അവരുടെ ഈ ആവേശം കാണുമ്പോള്‍ വ്യക്തമാകുന്നുണ്ട്. നേരത്തെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലും ഇവിടെ ബഹ്‌റൈനിലും തടിച്ചു കൂടിയ പ്രവാസി സമൂഹം അതാണ് ഞങ്ങളെ ബോധ്യപ്പെടുത്തുന്നത്. അവനവന്റെ രാജ്യം നന്നാവണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്.
പ്രസംഗവും വാചകമടിയുമല്ല, രാജ്യപുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ് രാജ്യത്തിനാവശ്യം. എല്ലാവരെയും എല്ലാ കാലത്തും പറഞ്ഞു പറ്റിക്കാനാവില്ല. നല്ല പെര്‍ഫോം ചെയ്യാത്തവരെ ജനം തൂത്തെറിയുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനം ആരും ഇഷ്ടപ്പെടുന്നില്ല. നാട്ടില്‍ നടക്കുന്നത് അതാണ്. ശാസ്ത്ര പുരോഗതിയുടെയും പുതിയ ടെക്‌നോളജിയുടെയും കാലത്ത് പറക്കുന്ന കാറുകളെ കുറിച്ചാണ് ലോകം സംസാരിക്കുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്ത് വര്‍ഗീയതവും വിഭാഗീയതയുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഭരണം നടത്തുന്നവര്‍ ഭൂരിപക്ഷ വിഭാഗമാണെങ്കിലും ന്യൂന പക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് അവരുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലും സ്ഥിതി മറിച്ചല്ല. മുന്‍ സര്‍ക്കാര്‍ ആരംഭിച്ച വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയല്ലാതെ, പുതിയ പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ല. മറിച്ച് ജനങ്ങളെ വിശ്വാസത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും അക്രമങ്ങളുണ്ടാക്കാനുമാണ് ഇടതു പക്ഷം ശ്രമിക്കുന്നത്. അതിവേഗം ബഹുദൂരം എന്ന യു.ഡി.എഫിന്റെ മുദ്രാവാക്യത്തെ പരിഹസിച്ചിരുന്നവരുടെ ഭരണമിപ്പോള്‍ ഒച്ചിഴയുന്നതു പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.

നാട് വികസിക്കണമെങ്കില്‍ വികസനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഭാവനയുള്ള ഗവണ്‍മെന്റ് വേണം. കേരളത്തിലും കേന്ദ്രത്തിലും അതാണ് ആവശ്യം. അതിന് പ്രവാസികളുടെ സഹായവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വാരാന്ത്യ അവധി ദിനത്തില്‍ നടന്ന പരിപാടി വീക്ഷിക്കാന്‍ നിരവധി പ്രവാസിമലയാളികളാണെത്തിയത്.

സ്വാഗതസംഘം ചെയര്‍മാന്‍ ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ ആമുഖ പ്രഭാഷണം നടത്തി. ബഹ്‌റൈന്‍ പാര്‍ലമെന്റംഗം ഡോ. സൗസണ്‍ കമാല്‍, പാര്‍ലമെന്റ് മുന്‍ അംഗം ഹസന്‍ ബുകമാസ്, ഒ. ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലംപുറം, കെ.എം.സി.സി മുന്‍ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ടി.പി മുഹമ്മദലി, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, ഷാഫി പാറക്കട്ട, കെ.പി മുസ്തഫ, കെ.കെ.സി മുനീര്‍ തുടങ്ങി വിവിധ ജില്ലാ ഏരിയാ നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago