HOME
DETAILS

സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാ.തോമസിനെ പ്രതി ചേര്‍ക്കും

  
backup
March 06, 2017 | 3:49 AM

%e0%b4%b8%e0%b4%bf-%e0%b4%a1%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b5%81-%e0%b4%b8%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d


കൊട്ടിയൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മറ്റൊരു വൈദികനെ കൂടി പ്രതിചേര്‍ക്കും. റിമാന്‍ഡില്‍ കഴിയുന്ന റോബിന്‍ വടക്കുംചേരിക്ക് കാനഡയിലേക്ക് പോകുന്നതിന് ടിക്കറ്റെടുത്തു നല്‍കുകയും പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖയില്‍ തിരുത്തലുകള്‍ വരുത്തുകയും ചെയ്തതിന്  ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനുമായ ഫാദര്‍ തോമസ് ജോസഫ് തേരകത്തിനെ പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 ഇദ്ദേഹം  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെന്ന മജിസ്‌ട്രേറ്റുതല അധികാരം  വഹിക്കുന്ന ആളായതിനാല്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിന് സാമൂഹിക ക്ഷേമ വകുപ്പ്, ബാലാവകാശ കമ്മിഷന്‍, വയനാട് പൊലിസ് മേധാവി, കലക്ടര്‍  എന്നിവര്‍ക്കും പൊലിസും റിപ്പോര്‍ട്ടു നല്‍കി. മാനന്തവാടി അതിരൂപത പബ്ലിക് റിലേഷന്‍സ് ഓഫിസറെന്ന സ്ഥാനത്തു നിന്നു തോമസ് തേരകത്തെ ഇന്നലെ നീക്കം ചെയ്തു. ഇടവക വികാരിയെന്ന സ്ഥാനത്തു നിന്നു തേരകത്തെ മാറ്റണമെന്ന വാദം വിശ്വാസികളില്‍  തന്നെ ശക്തമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി  തലപ്പത്തുനിന്നു നീക്കുന്നതോടെ കൊട്ടിയൂര്‍ പീഡന കേസില്‍ ഫാദര്‍ തോമസ് ജോസഫ് തേരകവും പ്രതിയാകും.
 ഇതിനിടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കന്യാസ്ത്രീകള്‍ക്കായി  കേളകം എസ്.ഐ വി.ടി പ്രദീഷിന്റെ നേതൃത്വത്തില്‍ രïു കോണ്‍വെന്റുകളില്‍ പരിശോധന നടത്തി.മേരിമാതാ കോണ്‍വെന്റ് കമ്പളക്കാട്, തോണിച്ചാലിലെ ക്രിസ്തു ദാസി ജനറലേറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
 രïിടങ്ങളിലും  പ്രതികള്‍ എത്തിയിട്ടില്ലെന്നു മഠം അധികൃതര്‍  അറിയിച്ചതായി പൊലിസ് അറിയിച്ചു. മറ്റിടങ്ങളിലും പരിശോധനയ്ക്കായി പൊലിസ് ലക്ഷ്യംവച്ചിരുന്നുവെങ്കിലും പ്രതികള്‍ മുങ്ങിയെന്ന വിവരം ലഭിച്ചതിനാല്‍ നിര്‍ത്തിവച്ചു.  ഇന്നലെ പൊലിസും സര്‍ക്കാരും നടപടി കടുപ്പിച്ചതോടെ, രൂപത വക്താവ് സ്ഥാനത്തു നിന്നു ഫാ. തോമസ് ജോസഫ് തേരകത്തിനെ മാനന്തവാടി അതിരൂപതാ ബിഷപ്പ്  അടിയന്തിരമായ നീക്കം ചെയ്യുകയായിരുന്നു. തേരകമടക്കമുള്ളവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇന്ന് ഹൈക്കോടതിയില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ഇതു തള്ളിയാല്‍ തലശേരി കോടതിയില്‍ കീഴടങ്ങിയേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025ൽ വിവിയൻ റിച്ചാർഡ്സിനെയും താഴെയിറക്കി; ലോകത്തിൽ ഒന്നാമനായി കോഹ്‌ലി

Cricket
  •  2 days ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ അറസ്റ്റിലായ വൈദികന് ജാമ്യം

National
  •  2 days ago
No Image

കേരളത്തിൽ പിറന്നത് ലോക റെക്കോർഡ്; ചരിത്രത്തിലേക്ക് നടന്നുകയറി ദീപ്തി ശർമ്മ

Cricket
  •  2 days ago
No Image

ഹാപ്പി ന്യൂയര്‍; 2026 നെ വരവേറ്റ് ലോകം; പുതുവര്‍ഷം ആദ്യം എത്തിയത്‌ ഈ ദ്വീപില്‍

International
  •  2 days ago
No Image

ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ നിര്‍ണായക പ്രതികരണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ 

International
  •  2 days ago
No Image

എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാര്‍; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

Kerala
  •  2 days ago
No Image

സി.പി.ഐ ചതിയന്‍ ചന്തുവെന്ന് വെള്ളാപ്പള്ളി;  പറയുന്നവര്‍ക്കാണ് ആ തൊപ്പി ചേരുകയെന്ന് ബിനോയ് വിശ്വം

Kerala
  •  2 days ago
No Image

'മൂന്നാം കക്ഷി ഇല്ല' ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് ചൈനയുടെ അവകാശവാദവും തള്ളി ഇന്ത്യ 

International
  •  2 days ago
No Image

ബസുകള്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ തരാം; പകരം 150 ബസുകള്‍ കൊണ്ടുവരും; കണക്ക് നിരത്ത് ഗതാഗതമന്ത്രിയുടെ മറുപടി

Kerala
  •  2 days ago
No Image

അവസാന കത്തുമയച്ച് 'പെട്ടി' പൂട്ടി ഡെന്‍മാര്‍ക്ക്; തപാല്‍ സംവിധാനം അവസാനിപ്പിക്കുന്ന ആദ്യരാജ്യം

International
  •  2 days ago