HOME
DETAILS

ആലപ്പുഴയില്‍ കെ.സി കളത്തില്‍; ഇടതില്‍ ചിത്രം അവ്യക്തം

  
backup
January 27 2019 | 19:01 PM

alappuzha-u-h-sideeq-todays-article-28-jan-2019

യു.എച്ച് സിദ്ദീഖ്#


ചുവരെഴുത്തുകളില്‍ നിറഞ്ഞ് കെ.സി വേണുഗോപാല്‍ ലോക്‌സഭയിലേക്ക് മൂന്നാം അങ്കം ഉറപ്പിച്ച് ഇറങ്ങിയിട്ടും എതിര്‍പാളയങ്ങളില്‍ അവ്യക്തത. മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന സിനിമാ ഡയലോഗ് പോലെ കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ ഉണ്ടാവുമോ ഇല്ലയോ എന്നതിനെക്കുറിച്ച് അന്തരീക്ഷത്തില്‍ അശരീരി ഉയരുന്നുണ്ട്. എന്നാല്‍, കെ.സി വേണുഗോപാലിനെ മുന്നില്‍ നിര്‍ത്തി യു.ഡി.എഫ് ആദ്യഘട്ട പ്രചാരണത്തിന് തന്നെ തുടക്കമിട്ടു. യു.ഡി.എഫില്‍ കെ.സി വേണുഗോപാല്‍ അല്ലാതെ മറ്റാരും ചിത്രത്തിലേയില്ല.


സംഘടനാ ചുമതയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കെ.സി മാറിയതോടെ ആലപ്പുഴയില്‍ അദ്ദേഹം മത്സരത്തിനുണ്ടാവുമോ എന്ന ചര്‍ച്ച പലകോണുകളില്‍ നിന്നും ഉയര്‍ന്നെങ്കിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ അതിനൊന്നും ചെവികൊടുത്തിട്ടില്ല. ആലപ്പുഴ മണ്ഡലത്തില്‍ കെ.സി തന്നെ സ്ഥാനാര്‍ഥി എന്നുറപ്പിച്ച് പ്രവര്‍ത്തകര്‍ ചുവരെഴുത്തുകളുമായി സജീവമാണ്. മണ്ഡലത്തിലെ പ്രമുഖരെയെല്ലാം സന്ദര്‍ശിച്ചു ആദ്യഘട്ട പ്രചാരണത്തിന് കെ.സി നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. അനായാസം ജയിച്ചു കയറാവുന്ന സീറ്റില്‍ കെ.സിയെ മാറ്റി പരീക്ഷണത്തിന് യു.ഡി.എഫ് തയാറല്ലെന്ന് ജില്ലാ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം തന്നെ മത്സരിക്കുമെന്ന് ഡി.സി.സി നേതൃത്വവും ഉറപ്പിക്കുന്നു.
ദേശീയതലത്തില്‍ സംഘടനാ ചുമതലയുമായി ഓടിനടക്കുമ്പോഴും മണ്ഡലത്തിലും കെ.സി സജീവമാണ്. കെ.സിയെക്കാള്‍ വിജയസാധ്യതയുള്ള മറ്റൊരു പേര് ആലപ്പുഴയില്‍ പകരം വയ്ക്കാന്‍ യു.ഡി.എഫിനില്ല. കെ.സി മത്സരരംഗത്ത് ഉണ്ടാവുമോ ഇല്ലയോ എന്നത് സംബന്ധിച്ച അന്തിമതീരുമാനം രാഹുല്‍ ഗാന്ധിയുടേതാണ്. അദ്ദഹം മത്സരിക്കില്ലെന്ന അന്തിമതീരുമാനം വന്നാല്‍ മാത്രമേ മറ്റു പേരുകള്‍ ഉയരൂ.
കെ.സി മാറിയാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ പേരുകള്‍ ഉയരുന്നുണ്ട്. മത്സരരംഗത്തേക്കില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന് ആലപ്പുഴയേക്കാള്‍ താല്‍പര്യം വയനാടിനോടാണ്. കെ.സി മാറിയാല്‍ പകരം പി.സി വിഷ്ണുനാഥിനാവും പ്രഥമ പരിഗണന.


ആലപ്പുഴ തിരികെ പിടിക്കാന്‍ ലക്ഷ്യമിട്ട് ഇടതുപക്ഷത്ത് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ സജീവമാണെങ്കിലും സ്ഥാനാര്‍ഥി ആരാവുമെന്നതില്‍ വ്യക്തതയില്ല. കെ.സിയെ നേരിടാന്‍ സി.പി.എമ്മിലെ പ്രമുഖര്‍ക്കൊന്നും താല്‍പര്യമില്ല. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, അരൂര്‍ എം.എല്‍.എ എ.എം ആരിഫ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗം ദലീമ ജോജോ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ആരിഫ് മികച്ച സ്ഥാനാര്‍ഥിയാണെന്ന നിര്‍ദേശമാണ് ജില്ലാ നേതൃത്വം മുന്നോട്ടു വച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ ആരിഫിന് കഴിയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
എം.എ ബേബി മത്സരിക്കാന്‍ എത്തിയേക്കുമെന്നും കേള്‍ക്കുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ബേബി ആലപ്പുഴയില്‍ സുപരിചിതനാണ്. ദേശീയ നേതൃത്വത്തിന്റെ ഭാഗമായ ബേബിയുടെ നിലപാടും സ്ഥാനാര്‍ഥി കാര്യത്തില്‍ നിര്‍ണായകമാണ്. കഴിഞ്ഞ തവണ കെ.സിയോട് മത്സരിച്ചു തോറ്റ സി.ബി ചന്ദ്രബാബുവിന്റെ പേരും പരിഗണനയിലുണ്ട്. വനിതയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ദലീമ ജോജോണ്ട്യായിരിക്കും പരിഗണിക്കുക.


എന്‍.ഡി.എയില്‍ ആലപ്പുഴ സീറ്റ് ബി.ഡി.ജെ.എസിനാണെന്ന് ധാരണയായിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥി ആവണമെന്ന താല്‍പര്യം ബി.ജെ.പി മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍, തുഷാര്‍ മത്സരത്തിനുണ്ടാവില്ല. പകരം ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ രംഗത്തിറക്കാനാണ് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ മികച്ച പോരാട്ടം കാഴ്ചവയ്ക്കാന്‍ സുഭാഷ് വാസുവിനു കഴിഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago