HOME
DETAILS
MAL
ബംഗളൂരുവിന് ആദ്യ തോല്‍വി
backup
January 27 2019 | 19:01 PM
ബംഗളൂരു: ഐ.എസ്.എല്ലില്‍ ബംഗളൂരു എഫ്. സിക്ക് ആദ്യ തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈയോടാണ് എതിരില്ലാത്ത ഒരു ഗോളിന് ബംഗളൂരു എഫ്.സി പരാജയപ്പെട്ടത്.
29-ാം മിനുട്ടില്‍ പൗളോ മക്കാഡോയാണ് മുംബൈയുടെ വിജയ ഗോള്‍ നേടിയത്. ഗോള്‍ മടക്കുന്നതിന് ബംഗളൂരു താരങ്ങള്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മുംബൈക്ക് ലീഡ് വര്‍ധിപ്പിക്കാന്‍ മൂന്നിലധികം സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായതുമില്ല. ജയത്തോടെ 13 മത്സരത്തില്‍നിന്ന് 27 പോയിന്റുമായി മുംബൈ പട്ടികയില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ബംഗളൂരുവന് 12 മത്സരത്തില്‍ നിന്ന് 27 പോയിന്റാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."