ബജറ്റ് ചോര്‍ച്ച: സമാനസംഭവങ്ങള്‍ നേരത്തെയുമുണ്ടായെന്ന് ധനമന്ത്രി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ നേരത്തെ തയ്യാറാക്കിയ ബജറ്റ് ചുരുക്കമാണ് ചോര്‍ന്നതെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം. സമാന സംഭങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇതില്‍ നികുതി നിര്‍ദ്ദേശങ്ങളില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. നേരത്തെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്ന കാര്യങ്ങള്‍ മാത്രമാണ് ഇതിലുണ്ടായിരുന്നത്. സഭയുടെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. വി.ഡി സതീശന്‍ എം.എല്‍.എ ആണ് നോട്ടിസ് നല്‍കിയത്. ബജറ്റ് ചോര്‍ച്ച ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ധനമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് നോട്ടിസ് നല്‍കി സംസാരിക്കവെ വി.ഡി സതീശന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. ബജറ്റ് ആദ്യം പേഴ്‌സനല്‍ സ്റ്റാഫിനെ ഏല്‍പിച്ചത് ധനമന്ത്രിയുടെ ഭാഗത്തു നിന്ന് വന്ന തെറ്റാണ്. മുന്‍കാലങ്ങളില്‍ പ്രസുകളില്‍ നിന്നാണ് ബജറ്റ് ചോര്‍ന്നതന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."