HOME
DETAILS
MAL
തീവണ്ടിയുടെ മുകളില്‍ കയറി സെല്‍ഫിയെടുക്കവേ വിദ്യാര്‍ഥി വൈദ്യുതിലൈനില്‍ തട്ടി മരിച്ചു
backup
March 06 2017 | 06:03 AM
ന്യൂഡല്‍ഹി: ചരക്കുതീവണ്ടിക്കു മുകളില്‍നിന്നു സെല്‍ഫിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍തട്ടി വിദ്യാര്‍ഥി മരിച്ചു. ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി മുഹമ്മദ് അയൂബ്(19) ആണ് മരിച്ചത്. ഡല്‍ഹിയിലെ ഹസ്റത് നിസാമുദീന്‍ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച്ചയാണ് അപകടമുണ്ടായത്.
ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് മുഹമ്മദ് അയൂബ് നിസാമുദീനിലെത്തിയത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ റെയില്‍വേ ട്രാക്കിനു സമീപമെത്തിയപ്പോള്‍ അവിടെ ഒരു ചരക്ക് തീവണ്ടി ശ്രദ്ധയില്‍പെടുകയും അതിനു മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത്യുഗ്രശേഷിയുള്ള വൈദ്യുതി ലൈനില്‍ തട്ടുകയുമായിരുന്നു.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."