HOME
DETAILS

മലയോര ഹൈവേ പൂര്‍ത്തിയാകുന്നതിന്  മുന്‍പ് ജോസഫ് കനകമൊട്ട യാത്രയായി

  
backup
March 03 2020 | 04:03 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%b9%e0%b5%88%e0%b4%b5%e0%b5%87-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%81
 
 
 
 
രാജപുരം/കാഞ്ഞങ്ങാട്: മലയോര ഹൈവേയ്ക്കായി ജീവിതം മാറ്റിവച്ച  ജോസഫ് കനകമൊട്ട പദ്ധതി പൂര്‍ത്തിയാകുന്നതിനു മുന്‍പ് യാത്രയായി. മലയോര ജനതയുടെ ജീവിതത്തിനും സ്വപ്നങ്ങള്‍ക്കും ഏറെ  പ്രതീക്ഷ നല്‍കി മലയോര ഹൈവേ നിര്‍മാണം അവസാനഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് അതിന്റെ ശില്‍പിയായ ജോസഫ് വിടവാങ്ങിയത്.
തീരദേശത്തെപ്പോലെ  മലയോരത്തും യാത്രാസൗകര്യം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തില്‍ മലയോര ഹൈവേ യെന്ന ആശയം കൊണ്ടുവന്ന് അതിനുവേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗം  ഉഴിഞ്ഞുവച്ച  പൊതുപ്രവര്‍ത്തകനാണ്  ജോസഫ് കനകമൊട്ട. കനകമൊട്ട എന്ന പേരു  കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മവരുക  മലയോര ഹൈവേയാണ്. പുഴയ്ക്കു പാലമില്ലാത്തതിനാല്‍ പുഴയില്‍ മുങ്ങി മരണത്തെ മുന്നില്‍കണ്ട അനുഭവത്തില്‍നിന്ന് ഒരു നാടിന്റെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ ജോസഫ് ചെയ്ത ദൗത്യമാണ് ഇന്നത്തെ പൂക്കയം പാലം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജോസഫ് അവിടെ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. 1960ലെ പൂജ അവധിക്കാലത്ത് കരിവേടകത്തെ ബന്ധുവീട്ടിലേക്ക് പോകാനായി കാസര്‍കോട്ട് എത്തിയതായിരുന്നു. ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയായ പൂക്കയം പുഴ കടന്നുവേണം അക്കരെയെത്താന്‍. പാലമോ തൂക്കുപാലമോ ഇല്ലാത്ത അവസ്ഥയില്‍ പുഴയിറങ്ങിക്കടക്കാനായിരുന്നു തീരുമാനം. പുഴയിലിറങ്ങി നടക്കുന്നതിനിടയില്‍ വലിയ  കയത്തില്‍പെട്ടു. ഒരു മരത്തില്‍ പിടിക്കാനായതിനാല്‍ രക്ഷപ്പെട്ടു.
ആ അപകടത്തില്‍ നിന്ന് ഉയര്‍ന്ന ആശയമായിരുന്നു പൂക്കയം പാലം. പിന്നീട് പ്രശ്‌നം അധികാരികളുടെ മുന്നില്‍ കൊണ്ടുവന്നാണ് ഇവിടെ പാലം യാഥാര്‍ത്ഥ്യമാക്കിയത്. ഇതിനു തുടര്‍ച്ചയായാണ് മലയോര ഹൈവേ എന്ന ആശയം കൊണ്ടുവന്നത്. തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെ മാസങ്ങളോളം യാത്രചെയ്ത് സ്‌കെച്ച് തയാറാക്കി മാറിമാറി വരുന്ന  ഭരണാധികാരികള്‍ക്കു സമര്‍പ്പിച്ച് ഫലത്തിനായി കാത്തിരിക്കുക പതിവായിരുന്നു. പല സ്ഥലങ്ങളിലും ഹൈവേയുടെ പണി തുടങ്ങുകയും ചെയ്തു. എന്നാല്‍ പാത  പൂര്‍ത്തിയാകാതെയാണ്  ജോസഫ് യാത്രയായത്.  അഞ്ചു ദിവസം മുമ്പ് ഒടയംചാല്‍- ഇടത്തോട് പാതയുടെ നിര്‍മാണം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ജി. സുധാകരനോട് താന്‍ മരിക്കുന്നതിനു മുമ്പെങ്കിലും ഈ  പാതകള്‍ പൂര്‍ത്തിയാകുമോ എന്ന ആശങ്ക അദ്ദേഹം പങ്കുവച്ചിരുന്നു. ആ വാക്കുകള്‍ അറംപറ്റിയ പോലെയാണ് മരണം. മലയോര ഹൈവേയ്ക്കു വേണ്ടി തയാറാക്കിയ സ്‌കെച്ചുകള്‍  കൂടെ കൊണ്ടുനടക്കുന്ന അദ്ദേഹം ഒരു ആഗ്രഹം നാട്ടുകാരോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു. തന്റെ ജീവിതകാലത്ത് റോഡുകള്‍ പുര്‍ത്തിയായില്ലെങ്കില്‍  തന്നെ അടക്കുന്ന കല്ലറയില്‍ താന്‍ തയാറാക്കിയ നിവേദനങ്ങളും സ്‌കെച്ചുകളുമടങ്ങിയ രേഖകള്‍ അടക്കണമെന്ന്. അതിനായി ഒരു കല്ലറയും അദ്ദേഹം ഒരുക്കിവച്ചിട്ടുണ്ട്. കൂട്ടത്തില്‍  കാഞ്ഞങ്ങാട്- പാണത്തൂര്‍- കാണിയൂര്‍ റെയില്‍പാതയും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago