HOME
DETAILS
MAL
യു.ഡി.എഫ് ഹര്‍ത്താല്‍ ഭാഗികം
backup
March 06 2017 | 19:03 PM
ഈരാറ്റുപേട്ട: കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ ഭാഗികം. പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, മേലുകാവ് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തിയത്. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു, സ്വകാര്യ വാഹനങ്ങളും ഏതാനും സ്വകാര്യ ബസുകളും സര്‍വിസ് നടത്തി.
മേലുകാവില്‍ യു.ഡി.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഡി.സി.സി. സെക്രട്ടറി ജോയി സ്കറിയ പൊതുയോഗവും ഉദ്ഘാടനം ചെയ്തു. ജോസ് സെബാസ്റ്റ്യന്‍ വട്ടക്കാവുങ്കല് അധ്യക്ഷത വഹിച്ചു.
ജനതാദള്‍ നിയോജകമണ്ഡലം പ്രസിഡന്റ് പീറ്റര്‍ പന്തലാനി, വി.ഡി തോമസ്, ബെഞ്ചമിന്‍ തടത്തിപ്ലാക്കല്, തോമസ് താന്നിക്കല്‍, ടോമി പുരയിടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."