കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
പുല്‍പ്പള്ളി (വയനാട്): കേരള - കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് ബൈരക്കുപ്പ ഗുണ്ടറയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുളിചോട്ടില്‍ ദേവസഗൗഡറുടെ മകന്‍ ചിന്നപ്പ (35)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ എട്ടോടെ പ്രഭാതകൃത്യത്തിനായി വനത്തില്‍ പോയപ്പോഴാണ് സംഭവം. വനത്തില്‍ നിന്നും ചിന്നപ്പയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സഹോദരനാണ് കടുവ ചിന്നപ്പയെ ആക്രമിക്കുന്നത് കണ്ടത്. തുടര്‍ന്ന് സഹോദരന്‍ അലറി വിളിച്ചെങ്കിലും കടുവ ചിന്നപ്പയെ കടിച്ചെടുത്ത് മുപ്പത് മീറ്ററോളം ഓടുകയായിരുന്നു. പിന്നീട് സഹോദരന്‍ കല്ലെടുത്തെറിഞ്ഞപ്പോഴാണ് കടുവ ചിന്നപ്പയെ ഉപേക്ഷിച്ച് കാട്ടിലേക്ക് മറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ചിന്നപ്പ തല്‍ക്ഷണം മരിച്ചു. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി. ഒരു മാസം മുന്‍പ് ബൈരക്കുപ്പക്കടുത്ത് നിന്നും ഒരാളെ കടുവ പിടികൂടി കൊന്ന് തിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."