തൊടുപുഴ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മാണം അവസാനഘട്ടത്തില്‍
ഉദ്ഘാടനം രണ്ടു മാസത്തിനുള്ളില്‍ നടക്കുമെന്ന് സൂചന
തൊടുപുഴ: തൊടുപുഴയുടെ യശസ് വനോളം ഉയത്താന്‍ കെ.എസ്.ആര്‍.ഡി.സിയുടെ ആധുനിക ബസ് ടെര്‍മിനല്‍ രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സൂചന. ടെര്‍മിനലിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നാലു നിലകളില്‍ പൂര്‍ത്തിയാകുന്ന കോംപ്ലക്‌സിന്റെ നാലാം നിലയിലെ പണികളും, പ്ലംമ്പിങ്, വയറിങ് തുടങ്ങിയ അവസാനഘട്ട പണികളാണ് ശേഷിക്കുന്നത്.
40 ബസുകള്‍ക്ക ഒരേസമയം പാര്‍ക്ക് ചെയ്യാനും പത്തു ബസുകള്‍ക്ക് ഒരേസമയം യാത്രക്കാരെ കയറ്റി ഇറങ്ങി പോകാനുമുള്ള സൗകര്യം, ജീവനക്കാര്‍ക്ക് വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമുള്ള സൗകര്യം എന്നിവ പുതിയ ബസ് സ്റ്റാന്റില്‍ ഉണ്ടായിരിക്കും.ഏറ്റവും താഴത്തെ നിലയില്‍ പാര്‍ക്കിങ്, ഒന്നാം നിലയില്‍ ബസ് സ്റ്റാന്റ്, രണ്ടും മൂന്നും നിലകളില്‍ ഓഫിസുകള്‍, വ്യാപാര സ്ഥാനപനങ്ങള്‍, ഏറ്റവും മുകളിലെ നിലയില്‍ സിനിമ തിയേറ്റര്‍ എന്നിങ്ങനെയാണു ക്രമീകരണം. പത്തോളം ബസുകള്‍ ഒരേസമയം അറ്റകുറ്റ പണികള്‍ നടത്താന്‍ കഴിയുന്ന തരത്തിലാണു ഗാരേജിന്റെ നിര്‍മാണം. സ്ഥലം തികയാതെ വന്നാല്‍ നിലവില്‍ പേ ആന്റ് പാര്‍ക്കിനു കൊടുത്തിരിക്കുന്ന സ്ഥലം ഏറ്റെടുക്കും. 2013 ജനുവരി പത്തിനാണു ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചത്. രണ്ടര വര്‍ഷമായിരുന്നു നിര്‍മാണ കാലാവധി. പന്ത്രണ്ടര കോടി കണക്കാക്കിയ നിര്‍മാണച്ചെലവ് പിന്നീട് 18 കോടിയാക്കി ഉയര്‍ത്തി. ഇടക്ക് ടെര്‍മിനല്‍ നിര്‍മാണം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു മുടങ്ങിയെങ്കിലും തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫ് ഇടപെട്ടാണു വീണ്ടും നിര്‍മാണം ആരംഭിച്ചത്.
നിലവില്‍ 65 ഓര്‍ഡിനറി-സൂപ്പര്‍ഫാസ്റ്റ് ബസുകളും, എട്ട് എസി വോള്‍വോ ബസുകളുമാണു ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നത്. തേക്കടി, നെടുങ്കണ്ടം, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നീ ദീര്‍ഘദൂര സര്‍വീസുകളാണു ഡിപ്പോയില്‍ നിന്നും ലാഭകരമായി സര്‍വീസ് നടത്തുന്നത്. എന്നാല്‍, ബസുകളുടെ കുറവും, ജീവനക്കാരുടെ അഭാവവും മൂലം പല സര്‍വീസുകളും വെട്ടികുറയ്‌ക്കേണ്ടി വരുന്നുണ്ട്. നിലവില്‍ നഗരസഭാ വക ലോറി സ്റ്റാന്റിലാണ് താത്കാലിക ബസ് സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരും യാത്രക്കാരും അസൗകര്യങ്ങളാല്‍ വീര്‍പ്പു മുട്ടുകയാണ് ഇവിടെ. മഴക്കാലമായതോടെ സ്റ്റാന്റിനുള്ളിലും മറ്റും ചെളിക്കുഴിയായി മാറി. പാര്‍ക്കിങിനു സ്ഥലം ഇല്ലാത്തതും വലിയ വെല്ലുവിളിയാണ്.
കഴിഞ്ഞ ദിവസം സ്റ്റാന്‍ഡിനു സമീപം റോഡരുകില്‍ പാര്‍ക്കു ചെയ്തിരുന്ന ഒരു കെ.എസ്.ആര്‍.ടി.സി ബസ് അരിക്കുഴ സ്വദേശിയായ യുവാവ് മോഷ്ടിച്ചു കടത്തിയിരുന്നു. മുവാറ്റുപുഴ ഡിപ്പോയിലെ ജീവനക്കാരന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണു പ്രതിയെയും ബസും പിടിച്ചെടുക്കാന്‍ സാധിച്ചത്.
റോഡരുകില്‍ പാര്‍ക്കു ചെയ്യുന്ന ബസുകളില്‍ നിന്ന് ഡീസലും സ്‌പെയര്‍ പാര്‍ട്ട്‌സുകളും മോഷണം പോകുന്നത് പതിവ് സംഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."