HOME
DETAILS

നിയമങ്ങള്‍ നോക്കു കുത്തി; വിദ്യാര്‍ഥികളെ കുത്തിനിറച്ച് സ്‌കൂള്‍ വാഹനങ്ങള്‍ പായുന്നു

  
backup
June 16 2016 | 22:06 PM

26313-2

ഈരാറ്റുപേട്ട: നിയമങ്ങളെ നോക്കുകുത്തിയാക്കി സമാന്തര സ്‌കൂള്‍ വാഹനങ്ങള്‍. പരിധിയിലധികം വിദ്യാര്‍ഥികളെ കുത്തിനിറച്ചാണ് വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നത്. ജീപ്പ് ,ഓട്ടോറിക്ഷകള്‍, ഓമ്‌നി വാന്‍ തുടങ്ങിയ വാഹനങ്ങളാണ് സമാന്തര സ്‌കൂള്‍ വാഹനങ്ങളായി ഉപയോഗിക്കുന്നത്. എന്നാല്‍ അമിത ലാഭം മോഹിച്ച് താങ്ങാവുന്നതിലുമധികം വിദൃാത്ഥികളെകുത്തിനിറച്ചുകൊണ്ടാണ് സമാന്തര വാഹനങ്ങളുടെ പാച്ചില്‍.
ഒരു ഓട്ടോറിക്ഷയില്‍ 12 ഉം 13 ഉം വിദ്യാര്‍്ഥികളെ വരെ കയറ്റിയാണ് യാത്ര.ജീപ്പിനാണങ്കില്‍ എണ്ണം ഇനിയും കൂടും. പരാതിപെട്ടാല്‍ പിന്നീട് വിദ്യാത്ഥികളെ വാഹനത്തില്‍ കയറ്റില്ലെന്നതിനാല്‍ ഡ്രൈവറോട് കയര്‍ത്ത് സംസാരിക്കന്‍ പോലും രക്ഷിതാക്കള്‍ തയ്യാറാവില്ല.സി.ബി.എസ.്ഇ ഉള്‍പ്പെടെയുള്ള ചില സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകള്‍ ബസ്സുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവയുടെ നിരക്ക് ഇടത്തരം രക്ഷിതാക്കള്‍ക്കു പോലും താങ്ങാവുന്നതിലും ഏറെയാണ്. തന്നെയുമല്ല, പ്രധാന റോഡുകളില്‍ മാത്രമാണ് സ്‌കൂള്‍ ബസ് സര്‍വീനസ് നടത്തുക.
കൊച്ചു കുട്ടികളെ സ്വകാര്യ ബസ്സില്‍ കയറ്റി വിടാനുമാവില്ല. ഇതോടെ സമാന്തര വാഹനങ്ങളെ ആശ്രയിക്കുകയല്ലാതെ രക്ഷിതാക്കള്‍ക്ക് മറ്റു മാര്‍ഗമില്ല. സ്‌കൂള്‍ വാഹനങ്ങളുടെ നിരക്കിനെക്കാളും കുറഞ്ഞ നിരക്കും സമാന്തര വാഹനങ്ങളുടെ ആകര്‍ഷകമാക്കുന്നത്.
സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന വാഹനങ്ങളില്‍ ആയമാര്‍ നിര്‍്ബന്ധമാണെങ്കിലും ഇത്തരം സമാന്തര വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ മാത്രമാണ് ഉണ്ടാവുക. തിരക്കേറിയ ടൗണിലൂടെ ഓടുമ്പോള്‍ പിന്നിലെ സീറ്റുകളില്‍ ഇരിക്കുന്ന വിദ്യാര്‍ഥികള്‍ പുറത്തേക്ക് കൈയും തലയും ഇട്ടാല്‍ പോലും ഡ്രൈവര്‍മാര്‍ അറിയാറില്ല.
സീറ്റിങ് കപ്പാസിറ്റിയിലും അധികം വിദ്യാര്‍ത്ഥികള്‍ ഉള്ളതിനാല്‍ ഇവരെ നിര്‍ത്തി ക്കൊണ്ടാണ് യാത്ര. ഇതുമൂലം വാഹനങ്ങള്‍ വളവുകള്‍ തിരിയുമ്പോഴും മറ്റും അപകടം ഉണ്ടാവാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. ഫിറ്റ്‌നസ് ഉറപ്പുള്ള വാഹനങ്ങളില്‍ മാത്രമേ കുട്ടികളെ കയറ്റാന്‍ പാടുള്ളുവെന്നതും വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നതും പല വാഹനങ്ങളും പാലിക്കപ്പെടാറില്ല. സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന വാഹനങ്ങള്‍ അമിത വേഗം കൈവരിക്കാന്‍ പാടില്ലെന്ന ചട്ടവും ഇത്തരം വാഹനങ്ങള്‍ പാലിക്കാറില്ല.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago