അബോധാവസ്ഥയില്‍ ബൈക്ക് യാത്രികനായ യുവാവിനെ കണ്ടെത്തി
വെഞ്ഞാറമൂട്: റോഡരികില്‍ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ ബൈക്ക് യാത്രികനായ യുവാവിനെ കണ്ടെത്തി. പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റ യുവാവ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലിരിക്കെ താന്‍ ആക്രമിക്കപ്പെട്ടതാണെന്ന് ഡോക്ടര്‍ക്ക് മൊഴി നല്കി വെഞ്ഞാറമൂട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആലിയാട്, അരീപ്ര, അരീപ്ര വീട്ടില്‍ സോമന് വസന്ത ദമ്പതികളുടെ മകന് കണ്ണന് എന്ന് വിളിപ്പേരുള്ള സിദ്ധു (19) ആണ് ആക്രമിക്കപ്പെട്ടത്.ഞായറാഴ്ച പുലര്‍ച്ചെ ഏഴു മണിയോടെ അരീപ്ര ജങ്ഷന് സമീപം റോഡില്‍ മറിഞ്ഞു കിടന്നിരുന്ന ബൈക്കിന് സമീപം രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന സിദ്ധു വിനെ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
ഇവിടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലിരിക്കവെ ഇടയ്ക്ക് ബോധം തിരിച്ചു കിട്ടിയപ്പോഴാണ് സിദ്ധു താന്‍ ആക്രമിക്കപ്പെട്ടതാന്നെന്നും അപകടത്തില്പ്പെട്ടതല്ലന്നും ഡോക്ടര്‍ക്ക് മൊഴി നല്‍കിയത്. ഡോക്ടര്‍ ബന്ധുക്കളോട് വിവരം അറിയിക്കുകയും, ബന്ധുക്കള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജില്‍ എത്തി സിദ്ധുവിന്റെ മൊഴി രേഖപ്പെടുത്തയ ശേഷം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു പ്രമുഖ സംഘനയുടെ പ്രവര്‍ത്തകനായിരുന്ന സിദ്ധു ആറ് മാസം മുന്‍പ് സംഘടനയില്‍ നിന്നും വിട്ടു പോയിരുന്നു.ഇതോണോ ആക്രമണത്തിന് പിന്നിലുള്ള കാരണമെന്നും അന്വേക്ഷിച്ചു വരുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."