കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതണം: ജി.സുഗുണന്
തിരുവനന്തപുരം: തൊഴിലാളി വിരുദ്ധമായ ട്രേഡ് യൂണിയന് നിയമം അടക്കമുള്ള എല്ലാ തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമങ്ങളും പൊളിച്ചെഴുതാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി.എം.പി കേന്ദ്ര സെക്രട്ടറിയേറ്റംഗവും, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.ജി.സുഗുണന് ആവശ്യപ്പെട്ടു.
എച്ച്.എം.എസ്. നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് ആന്റ് നിര്‍മാണതൊഴിലാളി ഫെഡറേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ ത്യാഗപൂര്‍വ്വമായ പ്രക്ഷോഭണങ്ങളില്‍ കൂടി നേടിയെടുത്ത തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യത്തെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്.
തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങളാണ് നഗ്നമായി നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് സുഗുണന് പറഞ്ഞു. സമ്മേളനത്തില്‍ ശ്രീ. സോമനാഥന് ആശാരി അധ്യക്ഷത വഹിച്ചു. സര്‍വ്വശ്രീ ബി.നാസിമുദ്ദീന്, പയറ്റുവിള ശശി, റഹീം തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. സമ്മേളനം അഡ്വ: ജി.സുഗുണന് പ്രസിഡന്റായും, ശ്രീ. സോമനാഥന് ആശാരി വൈസ് പ്രസിഡന്റായും, ശ്രീ. ബി.നാസിമുദ്ദീന് സെക്രട്ടറിയായും,വസീം രാജ് , എസ്.എസ്. ഷിബു എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും മുപ്പത്തിമൂന്ന് പേര് അടങ്ങുന്ന യൂണിയന് എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."