HOME
DETAILS
MAL
ഉന്നാവോ കേസ്: പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിലും മുന്‍ ബി.ജെ.പി എം.എല്‍.എ സെന്‍ഗാര്‍ കുറ്റക്കാരന്‍
backup
March 04 2020 | 10:03 AM
ന്യൂഡല്‍ഹി:ഉന്നാവേ പെണ്‍കുട്ടിയുടെ അച്ഛന് കൊല്ലപ്പെട്ട കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരന്‍. സെന്‍ഗറടക്കം 11പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ 7പേര് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാല് പേരെ വെറുതെ വിട്ടു.നരഹത്യയ്ക്കാണ് ഇവരെ കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 2018 ഏപ്രിലിലാണ് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്.
പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ കുല്‍ദീപ് സെന്ഗാള് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഉന്നാവ് പെണ്‍കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് കേസ് പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."