വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കരുത്: യുവജന കമ്മിഷന്
കണ്ണൂര്‍: അധ്യാപകര്‍ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കരുതെന്നു സംസ്ഥാന യുവജന കമ്മിഷന്. കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാംപസിലെ അധ്യാപകനെതിരേ ലഭിച്ച വിദ്യാര്‍ഥിയുടെ പരാതി പരിശോധിച്ചായിരുന്നു ജില്ലാ അദാലത്തില്‍ കമ്മിഷന്റെ നിരീക്ഷണം. പരാതിയില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് തേടും. പെണ്‍കുട്ടിയുടെ ചിത്രം അവരുടെ അനുമതിയില്ലാതെ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കിയതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതി എസ്.പി തലത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന് നിര്‍ദേശിച്ചു. 15 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. അഞ്ച് കേസുകള്‍ തീര്‍പ്പാക്കുകയും അഞ്ച് പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി. അഞ്ച് പരാതികളില്‍ കക്ഷികള്‍ ഹാജരായില്ല. കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ നടന്ന അദാലത്തില്‍ കമ്മിഷന് ചെയര്പേഴ്സന് ചിന്ത ജെറോം, ടി.കെ ജയശ്രീ, കെ. മണികണ്ഠന്, വി. വിനില്‍, മനോജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."