വികസനത്തിന്റെ പേരില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിക്കാനാവില്ല നഗരസഭക്ക് തിരിച്ചടി
പൊന്നാനി: വികസനത്തിന്റെ പേരില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊന്നാനിയിലെ പൈതൃക കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നഗരസഭയുടെയും ചില കെട്ടിട ഉടമകളുടെയും നിക്കത്തിന് തിരിച്ചടി.
പൊന്നാനിയിലെ പൈതൃകങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ചര്‍ച്ചയില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു .പദ്ധതിയെക്കുറിച്ച് പഠനം നടത്താന്‍ മുസരിസ് പൈതൃക പദ്ധതിയുടെ ചുമതലയുള്ള ബെന്നിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇദ്ദേഹം പൊന്നാനിയിലെ പൈതൃകങ്ങള്‍ സംരക്ഷിക്കാനായി ഒരു പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന്റെയടിസ്ഥാനത്തില്‍ മാത്രമാണ് ജീര്‍ണിച്ച കെട്ടിടങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മാര്‍ച്ച് 10 നകം കെട്ടിടങ്ങള്‍ പൊളിക്കാനാണ് നഗരസഭ തീരുമാനിച്ചിരുന്നത്. ഇതിനായി കെട്ടിട ഉടമകളുമായി രണ്ട് തവണ ചര്‍ച്ച നടത്തുകയും അവരില്‍ നിന്ന് സമ്മതപത്രം വാങ്ങിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവി ഡോ: ഇല്യാസിന്റെ നേതൃത്വത്തില്‍ സ്പീക്കറുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പൊന്നാനിയെ പൈതൃക പട്ടികയിലുള്‍പ്പെടുത്തി സംരക്ഷിക്കാന്‍ നടപടികളായത്.
ഇടുങ്ങിയ വഴികളില്‍ ഒരു കാര്‍ പോകാവുന്ന തരത്തില്‍ വീതി വര്‍ധിപ്പിച്ച് വികസനം സാധ്യമാക്കും. പൊളിച്ച കെട്ടിടങ്ങള്‍ അതേ മാതൃകയില്‍ പുനര്‍ നിര്‍മിക്കുകയും ചെയ്യും. പൂര്‍ണമായും ജീര്‍ണിച്ച കെട്ടിടങ്ങളാണ് പൊളിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."