മദ്‌റസകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കണം: കെ.ടി ഹംസ മുസ്‌ലിയാര്‍
കല്‍പ്പറ്റ: മദ്‌റസകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കണമെന്നും സമുദായത്തിന്റെ വരുമാനത്തില്‍ നിന്ന് നല്ലൊരു പങ്ക് ചെലവഴിക്കുന്ന മേഖലയാണ് മദ്‌റസാ പഠനമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ പറഞ്ഞു.
മറ്റു സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ സഹായങ്ങളില്ലാതെ പതിനായിരത്തിലധികം മതപഠ നശാലകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുവെന്നത് ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന അത്ഭുതങ്ങളിലൊന്നാണ്. മദ്‌റസാ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ഘടകങ്ങളായ മാനേജ്‌മെന്റും അധ്യാപകരും നവയുഗത്തില്‍ പാരമ്പര്യത്തിലൂന്നിയ പരിഷ്‌കരണങ്ങള്‍ ഉള്‍ക്കൊണ്ടും നടപ്പിലാക്കിയും മദ്‌റസകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റയില്‍ ജില്ലാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി ഇബ്‌റാഹിം മാസ്റ്റര്‍ അധ്യക്ഷനായി. കേരളാ മദ്‌റസാ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.എം അബ്ദുല്‍ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
ബോര്‍ഡ് ജനറല്‍ മാനേജര്‍ വി.എം അബ്ദുല്‍ ഹമീദ് വിഷയമവതരിപ്പിച്ചു. എസ്.മുഹമ്മദ് ദാരിമി, പി.ഉസ്മാന്‍ ഫൈസി, ഹാരിസ് ബാഖവി കമ്പളക്കാട് ,മൊയ്തീന്‍ കുട്ടിയമാനി, വി.അബ്ബാസ് ഫൈസി, സൈനുല്‍ ആബിദ് ദാരിമി ,അബ്ദുല്‍ ഖാദിര്‍ മടക്കി മല സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.മുഹമ്മദ് ബശീര്‍ സ്വാഗതവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി എ.അഷ്‌റഫ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."