കൊട്ടിയൂര്‍ പീഡനം: എസ്.വൈ.എസ് കലക്ടറേറ്റ് ധര്‍ണ നടത്തി
കല്‍പ്പറ്റ: ബാല നീതിയും അവകാശങ്ങളും സംരക്ഷിക്കേണ്ട സി.ഡബ്ല്യു.സിയെന്ന സര്‍ക്കാര്‍ അതോറിറ്റിയുടെ അധികാരത്തിലിരുന്ന് നിയമ ലംഘനത്തിന് കൂട്ടുനിന്ന ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകത്തെയും സമിതി അംഗത്തെയും അറസ്റ്റ് ചെയ്യണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു.
ഫാ. തോമസ് ജോസഫ് തേരകത്തേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.ഡബ്ല്യൂ.സി ചെയര്‍മാന്‍ പദവിയിലിരുന്ന നാല് വര്‍ഷക്കാലം ചെയര്‍മാന്‍ നടത്തിയ അധികാര ദുര്‍വിനിയോഗങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുകയും കഴിഞ്ഞ നാല് വര്‍ഷം സി.ഡബ്ല്യു.സി ഏറ്റെടുത്തുവെന്ന് പറയപ്പെടുന്ന കുട്ടികളെ എവിടെയൊക്കെയാണ് താമസിപ്പിച്ചിട്ടുള്ളതെന്നും പ്രസ്തുത കുട്ടികളുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് ധവള പത്രമിറക്കണമെന്നും എസ്.വൈ.എസ് ആവശ്യപ്പെട്ടു.
സമസ്ത ജില്ലാ കാര്യാലയത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് ഇബ്‌റാഹിം ഫൈസി പേരാല്‍, സി.പി ഹാരിസ് ബാഖവി, എം അബ്ദുറഹിമാന്‍ ഹാജി, മുജീബ് ഫൈസി, സെക്രട്ടറിമാരായ കെ മുഹമ്മദ് കുട്ടി ഹസനി, കെ.എ നാസര്‍ മൗലവി, സി.കെ ശംസുദ്ദീന്‍ റഹ്മാനി, അബ്ദുള്‍ ഖാദര്‍ മടക്കിമല, വി.കെ അബ്ദുറഹിമാന്‍ ദാരിമി, സൈനുല്‍ ആബിദീന്‍ ദാരിമി, കാഞ്ഞായി ഉസ്മാന്‍, കെ.സി.കെ തങ്ങള്‍, ഉസ്മാന്‍ ദാരിമി പന്തിപൊയില്‍, എടപ്പാറ കുഞ്ഞമ്മദ്, ഹാരിസ് ബനാന, സിദ്ദിഖ് മഖ്ദൂമി, കുണ്ടാല അബ്ദുല്ല മൗലവി, ഉമ്മര്‍ നിസാമി, ഹുസൈന്‍ ബാഖവി, കെ.ടി ബീരാന്‍, മുഹമ്മദ് ദാരിമി വാകേരി, പി.കെ ഇസ്മയില്‍ മൗലവി, അബ്ദുള്‍ ലത്തീഫ് വാഫി, സാജിദ് മൗലവി, ഹസൈനാര്‍ പനമരം, സിദ്ദിഖ് പിണങ്ങോട്, എം.കെ ഇബ്‌റാഹിം മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. ധര്‍ണക്കുശേഷം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ കലക്ടര്‍ക്ക് നിവേദനവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."