HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം എം.എസ്.എഫ് പ്രതിഷേധം; സി.ഡബ്ല്യു.സി സിറ്റിങ് മാറ്റി
backup
March 06 2017 | 23:03 PM
കണിയാമ്പറ്റ: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും ഒരംഗവും പീഡനക്കേസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനാല്‍ അവരെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും എം.എസ്.എഫ് ആവശ്യപ്പെടുകയും അവരുടെ സാന്നിധ്യത്തില്‍ സിറ്റിങ് നടത്തിയാല്‍ തടയുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ജില്ലാ കലക്ടര്‍ക്കും സാമൂഹ്യനീതി ഡയരക്ടര്‍ക്കും സിറ്റിങ്ങ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ സിറ്റിങ് മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സിറ്റിങ്ങ് മാറ്റി വെച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി. ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."