കുറഞ്ഞ ഫീസില്‍ എം.എസ്‌സി നഴ്‌സിങ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ന്യൂഡല്‍ഹിയിലെ രാജ്കുമാരി അമൃത് കൗര്‍ കോളജ് ഓഫ് നഴ്‌സിങ്ങില്‍ കുറഞ്ഞ ഫീസില്‍ എം.എസ്.സി നഴ്‌സിങ് പഠിക്കാന്‍ അവസരം.
ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് നേടിയ ബി.എസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ് ബിരുദമോ, അംഗീകൃത സര്‍വകലാശാലയില്‍നിന്നുമുള്ള ബി.എസ്.സി (നഴ്‌സിങ്) തത്തുല്യ യോഗ്യത പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരമുള്ള ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം (2020 മാര്‍ച്ച് 23 വെച്ച് പ്രവൃത്തിപരിചയം കണക്കാക്കും). പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് അംഗീകൃത സ്ഥാപനത്തില്‍നിന്നോ ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നോ ജയിച്ചിരിക്കണം. സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം.
ഏപ്രില്‍ 26-നാണ് പ്രവേശന പരീക്ഷ. രാവിലെ 10 മുതല്‍ നടത്തുന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ നഴ്‌സിങ് ഫൗണ്ടേഷന്‍, അപ്ലൈഡ് ന്യൂട്രിഷന്‍, പ്രിവന്റീവ് മെഡിസിന്‍ ആന്‍ഡ് എപ്പിഡമിയോളജി, സൈക്കോളജി, സോഷ്യോളജി, മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ നഴ്‌സിങ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിങ്, മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ്, വിദ്യാഭ്യാസം, ഭരണ നിര്‍വഹണം, ഗവേഷണം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ മേഖലകളിലെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. ചോദ്യങ്ങള്‍ ബി.എസ്.സി നഴ്‌സിങ് നിലവാരത്തിലാകും.
www.rakcon.com ല്‍നിന്ന് അപേക്ഷാ ഫോറവും പ്രോസ്പക്ടസും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഈ മാസം 23-ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാലിലോ പ്രിന്‍സിപ്പല്‍ രാജ്കുമാരി അമൃത് കൗര്‍ കോളജ് ഓഫ് നഴ്‌സിങ്, ലജ്പത് നഗര്‍-കഢ, മൂല്‍ചന്ദ് മെട്രോ സ്‌റ്റേഷനു സമീപം, ന്യൂഡല്‍ഹി-110024 എന്ന വിലാസത്തില്‍ ലഭിക്കണം. ആദ്യ സെലക്ഷന്‍ ലിസ്റ്റ് മേയ് 27-ന് പ്രസിദ്ധപ്പെടുത്തും. ട്യൂഷന്‍ ഫീസിനു പുറമേ മറ്റ് ഫീസുകളും ഉണ്ടാകും. ജൂലായ് 20-ന് സെഷന്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."