പുതിയ ഹരജികള്‍ക്ക് അനുമതി തേടി നിര്‍ഭയകേസ് പ്രതി സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ നിയമ വ്യവഹാരങ്ങള്‍ നടത്താനുള്ള അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരായ മുകേഷ് സിങ് സുപ്രിം കോടതിയെ സമീപിച്ചു.
പുതിയ തിരുത്തല്‍ ഹരജിയും ദയാഹരജിയും നല്കാന് അനുവദിക്കണമെന്നാണ് പ്രതിയുടെ ആവശ്യം. അഭിഭാഷകന് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും തന്റെ സമ്മതം കൂടാതെയാണ് അഭിഭാഷകര്‍ തിരുത്തല്‍ ഹരജി സമര്‍പ്പിച്ചതെന്നും അതിനാല്‍ പുതിയ ഹരജി നല്കാന് അനുമതി നല്‍കണമെന്നുമാണ് പ്രതിയുടെ ആവശ്യം. അഭിഭാഷകനായ എം.എല്‍ ശര്‍മയാണ് മുകേഷ് സിങ്ങിനു വേണ്ടി ഹരജി സമര്‍പ്പിച്ചത്.
കേസിലെ നാലു പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് നടപ്പാക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് മുകേഷ് സിങ് സുപ്രിം കോടതിയെ സമീപിച്ചത്. ഹോളി അവധി കഴിഞ്ഞ് കോടതി തുറക്കുമ്പോഴായിരിക്കും ഹരജി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."