HOME
DETAILS
MAL
പൂനൂരില്‍ വിദേശമദ്യ വേട്ട; യുവാവ് പിടിയില്‍
backup
January 30 2019 | 04:01 AM
താമരശ്ശേരി: പൂനൂരില്‍ വിദേശമദ്യ വേട്ട. താമരശ്ശേരി എക്‌സൈസ് റേഞ്ച് പ്രിവന്റിവ് ഓഫിസര്‍ ചന്ദ്രന്‍ കുഴിച്ചാലിന്റെ നേതൃത്വത്തില്‍ പാലത്തിനു സമീപം നടന്ന വാഹന പരിശോധനയിലാണ് 51 കുപ്പി വിദേശമദ്യവുമായി കൂരാച്ചുണ്ട് അത്യോടി തൊണ്ടനാല്‍ ജിങ്കോ ശരത്(38) പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 56 ഇ 2262 കാറില്‍ പ്രത്യേകം തയാറാക്കിയ അറകളില്‍ സൂക്ഷിച്ചാണ് മദ്യം കടത്തിയത്.
സി.ഇ.ഒമാരായ മുഹമ്മദ് ഇര്‍ഷാദ്, എന്‍.പി വിവേക്, കെ.ജി ജിനീഷ്, വി.ആര്‍ അശ്വന്ത്, പി. ശ്രീരാജ്, ടി.വി നൗശീര്‍, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."