മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെ നീക്കി
മലപ്പുറം: മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ഷരീഫ് ഉള്ളത്തിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി സര്‍ക്കാര്‍ ഉത്തരവ്. അധികാര ദുര്‍വിനിയോഗം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ശരീഫിനെതിരേ നടപടി. അദ്ദേഹത്തിനെതിരെയുള്ള കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും നിയമം നടപ്പിലാക്കുവാന്‍ ബാധ്യസ്ഥരായവര്‍ തന്നെ ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചതിനാല്‍ നടപടി സ്വീകരിക്കണമെന്നും സാമൂഹിക നീതി ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ജോയിന്റ് സെക്രട്ടറി എസ് ബീനാകുമാരി ശരീഫിനെ തല്‍സ്ഥാനത്ത് നിന്നു നീക്കി ഉത്തരവിറക്കിയത്.
ശിശുക്ഷേമ കമ്മിറ്റിക്ക് മുന്‍പാകെ എത്തിയ കുഞ്ഞിനെ നടപടിക്രമങ്ങള്‍ പാലിക്കാതെ ദത്ത് നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരേയുള്ള പരാതി. സാമൂഹിക നീതി ഡയറക്ടര്‍, സാമൂഹിക നീതി ഡയറക്ടറേറ്റ് എന്നിവ സര്‍ക്കാരിന് നല്കിയ പരാതിയില്‍ ജില്ലാ പൊലിസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം മലപ്പുറം പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."