ഉണങ്ങിപ്പോയ കൂറ്റന്‍ ആല്‍മരത്തിന് മൂന്നാം ജന്മം
പൊന്നാനി: പ്രളയത്തില്‍ ഉണങ്ങിപ്പോയ കൂറ്റന്‍ ആല്‍മരത്തിന്റെ സംരക്ഷണത്തിന് നടപടിയായി. സ്പീക്കറുടെ ഇടപെടലിനെ തുടര്‍ന്ന് കേരള വനം ഗവേഷണ പഠനകേന്ദ്രത്തിനു കീഴിലെ മരാരോഗ്യവിഭാഗം തുടര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി മരാരോഗ്യ വിഭാഗം ആല്‍മരം സന്ദര്‍ശിച്ച് വിശദമായ പരിശോധന നടത്തി.
പുളി വെള്ളം കയറി നാശം സംഭവിച്ച മരത്തടിയില്‍ വലിയ രീതിയിലുള്ള കീടബാധ ഉണ്ടായിട്ടുള്ളതായി പ്രാഥമിക അന്വേഷണ സംഘം കണ്ടെത്തി. തായ് തടിയിലുണ്ടായിട്ടുള്ള വലിയ രീതിയിലുള്ള കീടബാധയെ ഒഴിവാക്കുക. നിലവിലുള്ള പുതിയ കൊമ്പുകളുടെ വേരുകളുടെ വളര്‍ച്ചയെ ത്വരിത പ്പെടുത്തുന്നതിനുള്ള ഉപാധികള്‍ നടപ്പാക്കുക, തായ്തടിയില്‍നിന്നും ജീവന്‍ അവശേഷിക്കുന്ന വേരുകളെ വേര്‍ത്തിരിച്ച് നേരിട്ട് മണ്ണിലേക്ക് ഇറങ്ങാന്‍ സഹായിക്കുക എന്നിവായാണ് പ്രാഥമിക ചികിത്സ എന്നരീതിയില്‍ ചെയ്യാനുള്ളതെന്ന് പരിശോധനസംഘം പറഞ്ഞു.
പ്രളയവും ഉപ്പ് വെള്ളവും എത്രമാത്രം ആഴത്തിലാണ് മരത്തെ ബാധിച്ചിട്ടുള്ളതെന്നറിയാനും പെട്ടന്നുള്ള മരത്തിന്റെ ഉണക്കത്തിന്റെ കാരണം പ്രളയ ജലമല്ലാതെ മല്ലാതെ മറ്റെന്തെങ്കിലുമാണോ എന്ന് പഠിക്കുന്നതിനുമായി മരത്തിന്റെ തടി തൊലിമണ്ണ് എന്നിവയുടെ സാംപിളുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കെ.എഫ്.ആര്‍.ഐ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റും റിസര്‍ച്ച് കോര്‍ഡിനേറ്ററുമായ ഡോ. പി.വി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ആദ്യഘട്ട ചികിത്സകള്‍ക്കും പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുക. എന്റമോളജി വിഭാഗം റിസര്‍ച്ച് ഫെല്ലൊ തുഷാര്‍, തോമസ് എന്നരുടെ സംഘമാണ് മരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ അവസ്ഥ പരിശോധനക്കും പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കുന്നതിന് പൊന്നാനിയില്‍ എത്തിയത്.
ഇവര്‍ തയാറാക്കുന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെ.ആര്‍.എഫ്.ഐ ഒരു വിദഗ്ധ സമിതിയെ തയാറാക്കുക. ശേഖരിച്ച സാംപികളുടെ ശാസ്ത്രീയ പരിശോധനാ ഫലംകൂടി പുറത്ത് വന്നാലെ അതേകുറിച്ച് പറയാന്‍ കഴിയൂ എന്ന് റിസര്‍ച്ച് ഫെല്ലൊ തുഷാര്‍ പറഞ്ഞു. മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഇ. ജയരാജന്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ജമാലുദ്ദീന്‍ മാറഞ്ചേരി, മിഷന്‍ ബോധി കോര്‍ഡിനേറ്റര്‍ ജമാല്‍ പനമ്പാട്, പൈതൃകമ്യൂസിയം ക്യൂറേറ്റര്‍ പി.വി യാസിര്‍ എന്നിവര്‍ അന്വേഷണ സംഘത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."