മാതൃകയായി കേരളം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആറുമാസം ശമ്പളത്തോടെ പ്രസവ അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ അണ്‍എയ്ഡഡ് മേഖലയിലുള്‍പ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ആറുമാസം ശമ്പളത്തോടെ പ്രസവ അവധി.ഇതു സംബന്ധിച്ച് മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.വനിതാദിന സമ്മാനമായാണ് സര്‍ക്കാര്‍ ആനുകൂല്യം അവതരിപ്പിക്കുന്നത്. രാജ്യത്താദ്യമായാണ് മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ് എയ്ഡഡ് സ്കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തുന്നത്.
നിയമം കൊണ്ടുവരുന്നതു സംബന്ധിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രം നേരത്തേ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനുകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച(ആറുമാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 3500രൂപ അനുവദിക്കുകയും ചെയ്യും.സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."