HOME
DETAILS
MAL
സഊദിയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19: ബാധിതരുടെ എണ്ണം ഏഴായി
backup
March 07 2020 | 16:03 PM
റിയാദ്: സഊദിയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ഇറാഖില്‍നിന്നും ഇറാനില്‍നിന്നും വന്നവര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് ഇത് വരെ കൊറോണ ബാധ കണ്ടെത്തിയത് ഇറാനിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇറാനിൽ നിന്നെത്തിയവരെ കണ്ടെത്താൻ കുറിച്ചുള്ള അന്വേഷണം അധികൃതർ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ 14 ദിവസത്തിനിടെ ഇറാനില്‍ പോയവര്‍ സ്വയം വെളിപ്പെടുത്താന്‍ അധികൃതര്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വേളയില്‍ 114 സഊദികൾ ഇറാനിലേക്ക് പോയതാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ 95 പേര് മാത്രമാണ് സഊദിയില്‍ തിരിച്ചത്തിയത്. ബാക്കിയുള്ളവര്‍ ഇറാനിലും മറ്റുരാജ്യങ്ങളിലുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."