101 തരം ദോശകളുമായി കഴക്കൂട്ടം ദോശ ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാകും
കഴക്കൂട്ടം: നൂറ്റി ഒന്ന് വിവിധ തരം ദോശകളുമായി കഴക്കൂട്ടം ദോശ ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാകും. വെജി, നോണ്‍ വെജി, ഫ്രൂട്ട്‌സ് എന്നിവ ഉള്‍പ്പെടുത്തി വിത്യസ്തമായ രുചിയിലും വാസനയിലും തയ്യാറാക്കുന്ന കഴക്കൂട്ടം ദോശ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് ഐ ടി നഗരത്തെ ആദ്യത്തെ നക്ഷത്ര ഹോട്ടലായ ഹോട്ടല്‍ കാര്‍ത്തിക പാര്‍ക്കാണ്.
വെള്ളിയാഴ്ച വൈകിട്ട് 7ന് കാര്‍ത്തിക പാര്‍ക്കിന്റെ മിസ്റ്റി മൂണ്‍ ഓപന്‍ റെസ്റ്റാറ്റില്‍ മാനേജിങ് ഡയറക്ടര്‍ കാര്‍ത്തിക എം.കെ ബിജു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 7 മുതല്‍ രാത്രി 10.30 വരെ നടക്കുന്ന ദോശ ഫെസ്റ്റ് കഴക്കൂട്ടം നിവാസികള്‍ക്ക് പുതിയൊരു അനുഭവമായി മാറുമെന്ന് ഹോട്ടലിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ വിനോദ് കുമാര്‍ എസ്.പിയും എക്‌സിക്യൂട്ടീവ് ഷെഫ് പ്രകാശ് ഗൗഡയും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരാള്‍ക്ക് 300 രൂപാക്ക് 101 തരം ദോശകളും രുചിക്കുവാനുള്ള സുവര്‍ണാവസരമാണ് ഒരുക്കുന്നത്. ഇതിനോടൊപ്പം തന്നെ വിവിധ തരത്തിലുള്ള ദോശ പാകം ചെയ്യുന്നത് പഠിക്കാനും മാനേജ്‌മെന്റ അവസരം ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് 101 തരം ദോശകളുടെ ഒരു ഫെസ്റ്റ് നടക്കുന്നതെന്ന് ഹോട്ടല്‍ എം.ഡി കാര്‍ത്തിക ബിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."