മൊറോട്ടോറിയം ആനുകൂല്യം ലഭ്യമാകാന്‍ സര്‍ക്കാര്‍ ഇടപെടണം: റോഷി അഗസ്റ്റിന്‍ എം.എല്‍.എ
ചെറുതോണി: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് പ്രളയക്കെടുതിക്ക് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മൊറോട്ടോറിയം ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പാ കുടിശ്ശികയുള്ളവര്‍ക്ക് നിരന്തരമായി നോട്ടിസുകള്‍ നല്‍കിയും നേരിട്ടും വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുകയാണ്. കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടവും വിളകളുടെ ഉല്പാദനത്തിലുണ്ടായ കുറവും വിലത്തകര്‍ച്ചയും മൂലം കര്‍ഷകര്‍ അനുദിന ജീവിതം പോലും മുന്നോട്ട് കൊണ്ടുപോകാനാവാത്തവിധത്തിലാണ്. പ്രളയക്കെടുതിയില്‍നിന്ന് കരകയറാനാകാതെ മാനസികമായും സാമ്പത്തികമായും പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നോട്ടിസുകള്‍കൂടി നല്‍കുമ്പോള്‍ മാനസിക സമ്മര്‍ദ്ദത്തിലാവുകയും ചെയ്യുന്നതിന്റെ തെളിവാണ് ഏതാനും മാസങ്ങളായി നടന്നുവരുന്ന കര്‍ഷക ആത്മഹത്യകള്‍.
കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി കര്‍ഷകരെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."