എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇന്നു തുടക്കം: ജില്ലയില്‍ 36,119 പേര്‍
കണ്ണൂര്‍: ജില്ലയില്‍ ഇത്തവണ 36,119 പേര്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. ഇന്നു മുതല്‍ 27 വരെ നടക്കുന്ന പരീക്ഷയില്‍ 204 സ്‌കൂളുകളിലായി 18,391 ആണ്‍കുട്ടികളും 17,728 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുക. തലശ്ശേരി-15,145, തളിപ്പറമ്പ്-12,832, കണ്ണൂര്‍-8,142 എന്നിങ്ങനെയാണ് വിദ്യാഭ്യാസജില്ല തിരിച്ചുള്ള കണക്ക്.
56 പേര്‍ പ്രൈവറ്റായി പരീക്ഷയെഴുതും. 103 സര്‍ക്കാര്‍ സ്‌കൂള്‍, 76 എയ്ഡഡ്, 19 അണ്‍എയ്ഡഡ്, മൂന്ന് ടെക്‌നിക്കല്‍ സ്‌കൂള്‍, മൂന്ന് സ്‌പെഷല്‍ സ്‌കൂള്‍ എന്നിങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങള്‍. മാഹിയില്‍ ഏഴ് കേന്ദ്രങ്ങളിലായി 800 പേരാണ് പരീക്ഷയെഴുതുന്നത്.
ചോദ്യപേപ്പറുകളുടെ സോര്‍ട്ടിങ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കും. പയ്യാമ്പലം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, ഗവ. ഗേള്‍സ് എച്ച്.എസ് തലശ്ശേരി, മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി എന്നിവയാണ് സോര്‍ട്ടിങ് കേന്ദ്രങ്ങള്‍. തുടര്‍ന്ന് ഇവ 15 ട്രഷറികളിലായി സൂക്ഷിക്കും.
മൂത്തേടത്ത് ഹയര്‍സെക്കന്‍ഡറി(ഫിസിക്‌സ്), കണ്ണൂര്‍ ഗേള്‍സ് എച്ച്.എസ്.എസ്(മലയാളം ഒന്നാം പേപ്പര്‍), മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി(ഹിന്ദി), ചൊവ്വ എച്ച്.എസ്.എസ്(ഇംഗ്ലിഷ്), തലശേരി ഗവ. ഗേള്‍സ് എച്ച്.എസ്.എസ്(മാത്‌സ്), സെന്റ് ജോസഫ്‌സ് തലശേരി(ബയോളജി), പയ്യന്നൂര്‍ എ.കെ.എസ് ജി.വി.എച്ച്.എസ്.എസ്(മാത്‌സ്) എന്നിവങ്ങളിലായാണ് മൂല്യനിര്‍ണയം. ഈ കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈനായാണ് മാര്‍ക്ക് വിവരങ്ങള്‍ പരീക്ഷാഭവനിലേക്ക് കൈമാറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."