HOME
DETAILS

അശാസ്ത്രീയമായി നിര്‍മിച്ച കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റി

  
backup
January 30 2019 | 07:01 AM

%e0%b4%85%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf-3

കാഞ്ഞങ്ങാട്: അശാസ്ത്രീയമായി നിര്‍മിച്ച കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റി. നേരത്തെ തന്നെ ഓട്ടോഡ്രൈവര്‍മാരും യാത്രക്കാരും മറ്റുള്ളവരും വീതിയേറിയ ട്രാഫിക്ക് സര്‍ക്കിളും അശാസ്ത്രീയമായ സിഗ്നല്‍ ലൈറ്റ് സംവിധാനവും പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടിരുന്നു. 15 മീറ്റര്‍ ചുറ്റളവിലാണ് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ ഉണ്ടായിരുന്നത്. ഇവിടെ ട്രാഫിക് സിഗന്ല്‍ ലൈറ്റ് സ്ഥാപിച്ചതും അശാസ്ത്രീയമായിട്ടായിരുന്നു. ട്രാഫിക് സര്‍ക്കിളിന്റെ വലിപ്പക്കൂടുതല്‍ കാരണം ഒരു ഭാഗത്തുനിന്നു വാഹനങ്ങള്‍ കടന്നുപോകാനുള്ള സിഗ്നല്‍ അവസാനിക്കുമ്പോഴേക്കും വാഹനം മധ്യഭാഗത്തായിരിക്കും എത്തിയിട്ടുണ്ടാകുക.
ഇതിനിടയില്‍ മറു ഭാഗത്തുള്ള പച്ച സിഗ്നല്‍ തെളിയുകയും എതിര്‍ദിശയിലുള്ള വാഹനങ്ങളും ട്രാഫിക് സര്‍ക്കിളിന്റെ മധ്യഭാഗത്ത് അകപ്പെട്ട വാഹനങ്ങളും കൂട്ടിയിടിക്കുകയോ ഗതാഗത തടസമുണ്ടാകുകയോ ആണ് പതിവ്. ഇതോടെ നിലവിലുള്ള 15 മീറ്റര്‍ ചുറ്റളവില്‍ നിന്ന് മൂന്നു മീറ്റര്‍ വീതിയിലും 1.80 മീറ്റര്‍ നീളത്തിലും ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചു മാറ്റാന്‍ കെ.എസ്.ടി.പി ധാരണയായിരുന്നു. സര്‍ക്കിള്‍ ദീര്‍ഘ വൃത്താകൃതിയിലാക്കാനായിരുന്നു പ്ലാന്‍. ഇതനുസരിച്ച് കെ.എസ്.ടി.പിയുടെ അംഗീകൃത കോണ്‍ട്രാക്ടര്‍മാരായ ആര്‍.ഡി.എഫ് കമ്പനി എന്‍ജിനീയറെ കൊണ്ട് പ്ലാന്‍ വരച്ചിരുന്നു. അത് അംഗീകാരത്തിനായി കെ.എസ്.ടി.പിക്ക് സമര്‍പ്പിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ നാടകീയ നീക്കത്തിലൂടെ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റിയത്.
അതേസമയം, സര്‍ക്കിള്‍ ഇടിച്ചുപൊളിച്ചത് ലീഗിന്റെ രാഷ്ട്രീയ മൈലേജ് ഇല്ലാതാക്കാനാണെന്ന് ആക്ഷേപമുണ്ട്. സര്‍ക്കിള്‍ തിങ്കളാഴ്ച രാത്രി നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്റെയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയത് യൂത്ത് ലീഗ് നടത്താനിരുന്ന ധര്‍ണ സമരത്തെ പൊളിക്കാനാണെന്നാണ് ആരോപണം. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും സംയുക്ത ഓട്ടോ തൊഴിലാളി യൂനിയനും നിരവധി തവണ ട്രാഫിക് സര്‍ക്കിളിന്റെ അശാസ്ത്രീയമായ നിര്‍മാണത്തെക്കുറിച്ചും ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചതിലെ അപാകതയെപ്പറ്റിയും പരാതികള്‍ പറഞ്ഞിരുന്നു.
കെ.എസ്.ടി.പി പദ്ധതി പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിച്ച ശേഷം എന്തു വേണമെന്നാലോചിക്കാമെന്നാണ് ചെയര്‍മാന്‍ പറഞ്ഞിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago