സ്ഥാപിച്ച് നാലാംദിനം തെരുവുവിളക്കുകാല് തകര്‍ന്നു
ബോവിക്കാനം ടൗണില്‍ സ്ഥാപിച്ച തെരുവുവിളക്ക് തകര്‍ന്നു വീണ നിലയില്‍. നാലുദിവസം മുന്‍പാണ് പഞ്ചായത്ത് അധികൃതര്‍ അഞ്ചുതെരുവുവിളക്കുകള് സ്ഥാപിച്ചത്. ഇതില്‍ ഒരെണ്ണമാണ് കഴിഞ്ഞ ദിവസം രാവിലെ തകര്‍ന്ന നിലയില്‍ കാണപ്പെട്ടത്. രാത്രിയില്‍ ഇതുവഴി പുല്ല് കയറ്റിപ്പോയ ലോറിയിടിച്ചാണ് തകര്‍ന്നതെന്നാണ് സംശയിക്കുന്നത്. വിളക്കുകാല് തകര്‍ന്നുവീണ് സമീപത്തെ വൈദ്യുതി കമ്പിയും പൊട്ടിവീണിരുന്നു. വിളക്ക് കാലിന്റെ അടിയിലെ സ്റ്റീല്‍ മുറിഞ്ഞ നിലയിയിലാണ്.
തെരുവുവിളക്ക് സ്ഥാപിച്ച കാലിന്റെ അടിത്തറ ശരിയായി ഉറപ്പിച്ചിട്ടില്ലെന്നും കോണ്‍ക്രീറ്റില്‍ കമ്പി ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ബോവിക്കാനം ടൗണില്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാതായതോടെ രാത്രികാലങ്ങളില്‍ ടൗണിലെത്തുന്നവര്‍ അനുഭവിക്കുന്ന ദുരിതത്തെപറ്റി മാസങ്ങള്‍ മുന്‍പ് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് എം.എല്‍.എ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് തെരുവുവിളക്കാന് ശ്രമമുണ്ടായത്. എന്നാല്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന തെരുവുവിളക്കിന്റെ കാല് സ്ഥാപിക്കാന്‍ അടിത്തറ നിര്‍മിച്ച് ഒരു മാസത്തിലധികമയെങ്കിലും ഇതുവരെയായി തെരുവുവിളക്ക് സ്ഥാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."