ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കി; ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ നശിക്കുന്നു
ബദിയഡുക്ക: ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കിയതു മൂലം തുരുമ്പെടുത്ത് നശിക്കുന്നത് ലക്ഷങ്ങളുടെ യന്ത്രോപകരണങ്ങള്‍.
ബദിയഡുക്ക പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടപ്പാക്കിയ പാള പ്ലേറ്റ് യൂനിറ്റുകളാണ് പ്രവര്ത്തനമില്ലാത്തതിനെ തുടര്‍ന്ന് വെയിലും മഴയും കൊണ്ട് തുരുമ്പെടുത്ത് നശിക്കുന്നത്.
2004-05 സാമ്പത്തിക വര്‍ഷത്തിലാണ് കുടുംബശ്രീ മുഖേന ഒരു യൂനിറ്റിന് 40000രൂപ ചെലവില്‍ ഗ്രൂപ്പുകളായും വ്യക്തിപരമായും പാള പ്ലേറ്റ് നിര്‍മിച്ചുകൊണ്ട് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് സംരംഭം നടപ്പില്‍ വരുത്തിയത്.
തുടക്കത്തില്‍ ചില യൂനിറ്റുകള്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ പിന്നീട് അസംസ്കൃത സാധനങ്ങളുടെ ലഭ്യത കുറവായതിനാലും മറ്റു ചിലതിനു വൈദ്യുതി കണക്ഷന് ലഭിക്കാതെയും പ്രവര്‍ത്തനം മുടങ്ങുകയായിരുന്നു. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാറിന് ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."