HOME
DETAILS
MAL
കാരുണ്യങ്ങള്‍ക്കും ബിജേഷിനെ രക്ഷിക്കാനായില്ല
backup
March 07 2017 | 20:03 PM
നീലേശ്വരം: നാട്ടുകാര്‍ നല്‍കിയ സഹായങ്ങള്‍ക്കും കോയിത്തട്ട അമ്പേത്തടിയിലെ ബിജേഷിനെ രക്ഷിക്കാനായില്ല. ഏഴു വര്‍ഷമായി ഗുരുതരമായ രോഗം ബാധിച്ചു ദുരിതമനുഭവിച്ചിരുന്ന ബിജേഷ് ഒടുവില്‍ മരണത്തിനു കീഴടങ്ങി. രോഗം മൂലം പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാന്‍ പോലും ബിജേഷിനു കഴിഞ്ഞിരുന്നില്ല. ഈ ചെറുപ്പക്കാരന്റെ ഇരു കണ്ണിന്റെയും കാഴ്ചയും നഷ്ടപ്പെട്ടിരുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയിരുന്നെങ്കിലും കൃത്യമായി രോഗനിര്‍ണയം നടത്താനും കഴിഞ്ഞിരുന്നില്ല.
ബിജേഷിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനായി ബിരിക്കുളം ചൈത്രവാഹിനി കലാക്ഷേത്രം പ്രവര്‍ത്തകര്‍ സംഗീത സായാഹ്നങ്ങളും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."