HOME
DETAILS

അനധികൃത പാര്‍ക്കിങ് കേന്ദ്രമായി മാളയിലെ പൈതൃക ഭൂമി

  
backup
January 30 2019 | 08:01 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8-2

നജീബ് അന്‍സാരി

മാള: മാളയിലെ പൈതൃക ഭൂമി അനധികൃത പാര്‍ക്കിങ് കേന്ദ്രമായി മാറുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ പൈതൃക ശ്മശാനം കാട് കയറിയും മതിലുകള്‍ തകര്‍ന്ന് കിടക്കുന്നതുമാണ് അനധികൃത വാഹന പാര്‍ക്കിങിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വാഹനങ്ങളാണ് ഇവിടെ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നത്. ശ്മശാനത്തില്‍ കുറ്റിക്കാടുകള്‍ നിറഞ്ഞതോടെ മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായും മാറിയിട്ടുണ്ട്. ശ്മശാനവും സിനഗോഗുമടങ്ങുന്ന പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലയുള്ള മാള ഗ്രാമപഞ്ചായത്ത് അധികൃതര്‍
ഇവിടേക്ക് തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. വിവാദങ്ങളുണ്ടാകുമ്പോള്‍ ഇടപെടല്‍ നടത്തുന്ന പൈതൃക സംരക്ഷണ സമിതിയും ഇവിടേക്ക് കുറച്ച് നാളുകളായി തിരിഞ്ഞു നോക്കാറില്ലെന്ന് ആക്ഷേപമുണ്ട്. മാളയില്‍ താമസിച്ചിരുന്ന യഹൂദര്‍ 1954ല്‍ മാള വിട്ട് പോകുമ്പോള്‍ ഗ്രാമപഞ്ചായത്തിനെ പൈതൃക ഭൂമിയുടെ സംരക്ഷണം ഏല്‍പ്പിച്ചതായാണ് രേഖകള്‍ പറയുന്നത്. വര്‍ഷത്തില്‍ പലതവണ ജൂതവംശജര്‍ മാളയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
പൈതൃക ശ്മശാനം ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റി നവീകരിക്കാനും ഒപ്പം ശ്മശാനം ചരിത്ര സ്മാരകമായി സൂക്ഷിക്കാനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1.61കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പൈതൃക സ്മാരക സംരക്ഷണം മാളയില്‍ നടപ്പിലാവുന്നില്ല. സംരക്ഷണ മതിലുകള്‍ സ്വമേധയാ തകരുകയും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി തകര്‍ക്കുകയും ചെയ്തു.
കൈയേറ്റങ്ങള്‍ വ്യാപകമായി. ശാശ്വത പരിഹാരത്തിന് പുരാവസ്തു വിഭാഗം ഏറ്റെടുക്കണമെന്ന തീരുമാനത്തില്‍ പഞ്ചചായത്ത് ഭരണസമിതി എത്തിയെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് ആ ലക്ഷ്യത്തിലേക്കിനിയുമേറെ ദൂരമുള്ള അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡി.ടി.പി. സി ശ്മശാനഭൂമിയില്‍ പൂന്തോട്ടമുണ്ടാക്കാനും മറ്റുമായി ഫണ്ടനുവദിച്ചെങ്കിലും ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെ നിസംഗതയാല്‍ അത്തരം കാര്യങ്ങളൊന്നും നടന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സംരക്ഷണ പദ്ധതി നടപ്പാക്കാന്‍ ശ്രമമുണ്ടായപ്പോള്‍ വാദപ്രതിവാദങ്ങളുയര്‍ന്നു. ശ്മശാനഭൂമി കോണ്‍ക്രീറ്റ് കാടാക്കി മാറ്റാന്‍ അന്നത്തെ എം.എല്‍. എയും സംഘവും ശ്രമിക്കുന്നതായി ആരോപിച്ച് പൈതൃക സംരക്ഷണ സമിതി വികസന വിരുദ്ധ നിലപാടെടുത്തു.
വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അനുവദിക്കപ്പെട്ട ഫണ്ട് വിനിയോഗിക്കാനാവാതെ നഷ്ടപ്പെട്ടു. ഫണ്ടുകള്‍ അനുവദിക്കുപ്പെട്ടതൊന്നും ചെലവഴിക്കപ്പെടാതെ അനാഥമായി കിടക്കുന്ന ശ്മശാനം പരിസരവാസികള്‍ക്ക് പേടിസ്വപ്നമായി മാറുകയാണ്.
കുറ്റിക്കാടുകള്‍ പടര്‍ന്ന് പന്തലിക്കുന്ന വേളകളില്‍ ഉഗ്ര വിഷമുള്ള പാമ്പുകളുടെയും മറ്റും വിഹാര രംഗമായി ശ്മശാന ഭൂമി മാറുന്ന അവസ്ഥയുമുണ്ട്. സമീപത്തെ വീടുകളിലേക്ക് ഇഴജന്തുക്കളെത്തുന്നത് വീട്ടുകാരില്‍ ഭീതി പരത്തുന്നുണ്ട്. പരിസ്ഥിതി പ്രേമികളുടെയും പൈതൃ ക സ്‌നേഹികളുടേയും നിരന്തരാവശ്യമായ പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം പുരാവസ്തു വകുപ്പ് ഏറ്റെടുത്തതായി മാള ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒരു വര്‍ഷം മുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതോടെ മാളയിലെ യഹൂദ സിനഗോഗും ശ്മശാനവും അന്തര്‍ദേശീയ ടൂറിസം സര്‍ക്ക്യൂട്ടില്‍ പെടുമെന്ന ആശ്വാസത്തിലാണ് പൈതൃക പ്രേമികള്‍ കഴിഞ്ഞിരുന്നത്. 2017 ഫെബ്രുവരി ആറിന് ചേര്‍ന്ന മാള ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇവയുടെ സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതിയിലുള്‍പ്പെടുത്താന്‍ തീരുമാനമായതെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് പഞ്ചായത്ത് അഡീഷണല്‍ ഡയരക്ടര്‍, ആര്‍ക്കിയോളജി ഡയരക്ടര്‍, ചീഫ് ടൗണ്‍പ്ലാനര്‍ എന്നിവരുള്‍പ്പെട്ട ഉന്നതതല സംഘം മാളയിലെത്തി പൈതൃക സ്മാരകങ്ങള്‍ സന്ദര്‍ശിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
പൈതൃക സെമിത്തേരിയില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിനെതിരായി അന്തര്‍ദേശീയ തലത്തിലുണ്ടായ പരാതി സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. 1955 ല്‍ സംരക്ഷണത്തിനായി മാള പഞ്ചായത്തിനെ യഹൂദര്‍ ഏല്‍പ്പിച്ച സ്ഥലത്താണ് സ്റ്റേഡിയം നിര്‍മാണം നടത്തുന്നതെന്നും കോടതി വ്യവഹാരം നിലനില്‍ക്കേ നിര്‍മാണവുമായി മുന്നോട്ട് പോകുന്നത് ശരിയായ നടപടിയല്ല എന്നുമുള്ള കാഴ്ചപ്പാടിലാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇവയുടെ സംരക്ഷണത്തിലൂടെ മാളയുടെ മുഖഛായ മാറ്റുന്ന തരത്തിലുള്ള പദ്ധതികളാണ് മുസിരിസ് പദ്ധതിയും പുരാവസ്തു വകുപ്പും ചേര്‍ന്നു തയാറാക്കുന്നത് എന്നാണന്ന് പറഞ്ഞിരുന്നത്.
ദേശീയ ടൂറിസ്റ്റ് ശൃംഗലയില്‍ ഇതോടെ മാളയെ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന പ്രതീക്ഷക്കും ഇപ്പോള്‍ നിറം മങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

പ്രിയ അര്‍ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്; സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago