HOME
DETAILS
MAL
സഊദിയിൽ അഞ്ചു രാജ്യങ്ങള്‍ക്ക് കൂടി പ്രവേശന വിലക്ക്
backup
March 09 2020 | 16:03 PM
റിയാദ്: സഊദിയിൽ കൊറോണ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ചു രാജ്യങ്ങളിലേക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇതോടെ 14 രാജ്യക്കാർക്ക് സഊദിയിൽ പ്രവേശന നിരോധനമായി. തുർക്കി, ഒമാൻ, സ്പെയിൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും ഒടുവിൽ വിലക്കേർപ്പെടുത്തിയത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നേരത്തെ, യുഎഇ, കുവൈറ്റ്, ബഹ്റൈൻ, ലെബനൻ, സിറിയ, ഈജിപ്ത്, ഇറാഖ്, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവും തിരിച്ചു പോക്കും വിലക്കിയിരുന്നു. അതേസമയം, റോഡു മാർഗം ചരക്കു വാഹനങ്ങൾക്കു പ്രവേശനം തുടരുന്നുണ്ട്.
അതേസമയം, സഊദി പ്രവേശന കവാടങ്ങളിൽ ശരിയായ ആരോഗ്യ വിവരങ്ങൾ നൽകാത്തവർക്ക് അര മില്യൺ റിയാൽ ഫൈൻ ഈടാക്കുമെന്ന് സഊദി അധികൃതർ അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ രാജ്യം ശക്തമാക്കുമ്പോഴാണ് അതിന്റെ ഭാഗമായി അതി ശക്തമായ നടപടികളുമായി അധികൃതർ രംഗത്തെത്തിയത്. കൂടാതെ, കോവിഡ് 19 കൊറോണ വൈറസിനെതിരെ പോരാടാൻ ലോകാരോഗ്യ സംഘടനക്ക് 10 മില്യൺ ഡോളർ നൽകാൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് ഉത്തരവിട്ടു. വൈറസ് ബാധ തടയുന്നതിന് വേൾഡ് ഹെൽത് ഓർഗനൈസേഷൻ (ഡബ്ള്യു എച്ച് ഒ) ക്കാണ് ഇത്രയും തുക കൈമാറാൻ സൽമാൻ രാജാവ് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."