ഇന്ത്യയെ ഒരു വിഭാഗത്തിന്റേത് മാത്രമാക്കാന്‍ ശ്രമം: ജോസ് കെ. മാണി
നിലമ്പൂര്‍: സ്വതന്ത്ര ഭാരതത്തെ ഒരു വിഭാഗത്തിന്റെ മാത്രം രാജ്യമാക്കാനാണ് നരേന്ദ്ര മോദി ശ്രശമിക്കുന്നതെന്നു കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് ജോസ് കെ. മാണി എം.പി. കര്‍ഷകരക്ഷ, മതേതരത്വം, നവകേരളം എന്നീ മുദ്രാവക്യങ്ങളുയര്‍ത്തി പാര്‍ട്ടി നടത്തുന്ന കേരള യാത്രയ്ക്ക് നിലമ്പൂരില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി വര്‍ഗീയ ഫാസിസത്തിലൂടെ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ സോഷ്യലിസ ഫാസിസത്തിലൂടെ ജനങ്ങളെ വിഭജിക്കാന്‍ നോക്കുകയാണെന്നും ഇതു രണ്ടും ജനാധിപത്യ രാജ്യത്തിനു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. എം.എ തോ മസ് അധ്യക്ഷനായി. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ, ജോയി അബ്രഹാം, പ്രമോദ് നാരായണന്, ജോണി പുല്ലംന്താണി, എ. ഗോപിനാഥ്, ബിനോയ് പാട്ടത്തില്‍, ടോമി ചേഞ്ചേരി, ജോര്‍ജ് തോമസ്, സണ്ണി പുല്ലിക്കുത്തിയേല്‍, ബിജു വാലടി സംസാരിച്ചു. കരുവാരകുണ്ട്, പാണ്ടിക്കാട് എന്നിവിടങ്ങളിലും സ്വീകരണം നല്കി. ജില്ലയിലെ പര്യടനം പെരിന്തല്‍മണ്ണയില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."