HOME
DETAILS
MAL
വനിത ദിനം സ്പെഷ്യല്‍: ആരോഗ്യമുള്ള ഹൃദയത്തിനായി
backup
March 08 2017 | 07:03 AM
ന്യൂഡല്‍ഹി: പൊതുവെ പുരുഷന്മാരേക്കാള് ശാരീരിക ക്ഷമത കുറഞ്ഞ സ്ത്രീകള്‍ നിരവധി സങ്കീര്‍ണതകള്‍ അനുഭവിക്കുന്നവരാണ്. അതിനാല്‍ തന്നെ സ്ത്രീകളില്‍ വിട്ടു മാറാത്ത ധാരാളം അസുഖങ്ങളും കാണാനിടയാവാറുണ്ട്.
സാധാരണയായി ടെന്‍ഷന്‍,ദേഷ്യം,ഭയം,സമ്മര്‍ദ്ദം എന്നിവ പുരുഷന്മാരേക്കാള് കൂടുതല്‍ അളവില്‍ സ്ത്രീകളിലാണ് കാണുക.
ഹൃദയത്തിന്റെ അസുഖങ്ങളും കാല്‍മുട്ട് തേയ്മാനവും കൂടുതല്‍ കാണപ്പെടുന്നത് സ്ത്രീകളിലാണ്. അതിനാല്‍ തന്നെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി തങ്ങള്‍ എപ്പോഴും സധാജാഗരൂഗരായിരിക്കണം.
സ്ത്രീകളുടെ ആരോഗ്യകരമായ ശരീരത്തിനും ഹൃദയത്തിനും വേണ്ടിയുള്ള നുറുങ്ങുകളാണിവിടെ.
- ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് കുറക്കുക.
- രക്ത സമ്മര്‍ദ്ദം,ഡയബറ്റിസ്,കൊളസ്ട്രോള്‍ എന്നിവയെല്ലാം ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങളാണ്. ഇവ പിടികൂടാതെ ശ്രദ്ധിക്കുക. ഇത് വരാതിരിക്കാനുള്ള മുന്‍കരുതലെടുക്കുക.
- ഇടക്കിടെ മെഡിക്കല്‍ ചെക്കപ്പ് നടത്തുക.
- രോഗലക്ഷണങ്ങള്‍ വേഗത്തില്‍ കണ്ടെത്തി പരിശോധിക്കുക.
- എത്ര തിരക്കുണ്ടെങ്കിലും എല്ലാ ദിവസവും വ്യായാമത്തിനും ആരോഗ്യം സംരക്ഷിക്കാനും സമയം കണ്ടെത്തുക.
- ഒരു ദിവസം കുറഞ്ഞത് അര മണിക്കൂറെങ്കിലും ഇത്തരം വ്യയാമങ്ങള്ക്കായി മാറ്റി വെക്കുക.
- എന്നാല്‍ ബാക്കിയുള്ളസമയം വെറുതെ ഇരിക്കുകയോ മറ്റോ ചെയ്താല്‍ ഈ വ്യായാമത്തിനു യാതൊരു ഫലവുമുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."